തിരുനക്കരയപ്പന്റെ പൊന്നിൻ തിടമ്പ് തലയിലേന്തി കൊമ്പൻ ശിവൻ : കാഴ്ച ശ്രീബലിയ്ക്കു എട്ട് ആനകളുടെ അകമ്പടിയിൽ ശിവനിറങ്ങി ; നാളെ പൂരത്തിനും മഹാദേവന്റെ കോലം തലയിലേറ്റും: വീഡിയോ കാണാം

കോട്ടയം: തിരുനക്കരയപ്പന്റെ പൊന്നിൻ തിടമ്പ് തലയിലേറ്റി കാഴ്ച ശ്രീബലിയ്ക്കു ഒരുങ്ങിയിറങ്ങി കൊമ്പൻ ശിവൻ. മഹാദേവന്റെ പ്രിയപ്പെട്ട കരിവീരൻ , തല ഉയർത്തി തിടമ്പെടുത്ത് നിന്നതോടെ ആന പ്രേമികൾക്കും ആവേശം. രണ്ട് വർഷത്തെ കൊവിഡിന്റെ ഇടവേള കഴിഞ്ഞെത്തിയ മഹാദേവന്റെ ആഘോഷമായ ഉത്സവത്തിന് ആവേശമായി ശിവന്റെ എഴുന്നെള്ളത്ത്.

Advertisements

ആവേശം നിറച്ച് എട്ട് ആനകളുടെ അകമ്പടിയോടെയാണ് കൊമ്പൻ കാഴ്ച ശ്രീബലിയ്ക്കു തിടമ്പേറ്റിയത്. മദപ്പാടിനെ തുടർന്നു തളച്ചിരുന്ന കൊമ്പൻ പൂർണ ആരോഗ്യവാനാണ് എന്ന വനം വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് കൊമ്പനെ എഴുന്നെള്ളത്തിന് ഇറക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

23 ന് നടക്കുന്ന തിരുനക്കരപൂരത്തിനും തിരുനക്കരയപ്പന്റെ പൊന്നിൻ തിടമ്പേറ്റി കൊമ്പൻ മുന്നിൽ തന്നെ ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി. മുൻ വർഷങ്ങളിൽ തിരുനക്കര മഹാദേവന്റെ തിടമ്പേറ്റാൻ കൊമ്പൻ ശിവന് സാധിക്കാതിരുന്നത് ആന പ്രേമികൾക്കും പൂരപ്രേമികൾക്കും നിരാശ സമ്മാനിച്ചിരുന്നു. ഇതേ തുടർന്നാണ് ഇക്കുറി ആനയെ രംഗത്തിറക്കാൻ ക്ഷേത്രം ഉപദേശക സമിതി പരിശ്രമിച്ചത്. ഉത്സവത്തിന്റെ സമയത്ത് മുൻവർഷങ്ങളിൽ ആനയെ നീരിൽക്കെട്ടുകയായിരുന്നു പതിവ്. എന്നാൽ, ഇക്കുറി മഹാദേവന്റെ അനുഗ്രഹത്താൽ ശിവന്റെ മദപ്പാട് കാലം ഉത്സവം തീരും മുൻപ് അവസാനിക്കുകയായിരുന്നു.

ഉത്സവത്തിന്റെ മൂന്നാം ദിവസം മുതൽ തന്നെ ശിവനെ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ തളച്ച കൊമ്പൻ ഭക്ഷണവും വെള്ളവും കഴിച്ച് പൂർണ ആരോഗ്യവാനായി തന്നെയാണ് നിന്നിരുന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആവേശം വാനോളം ഉയർത്തി ശിവനെത്തുന്നത് തിരുനക്കരയിലെ ആനപ്രേമികളെയും ആവേശത്തിലാഴ്ത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.