തുരുത്തിക്കാട് ബിഎഎം കോളജിന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ സ്ത്രീശാക്തീകരണ യജ്ഞം

മല്ലപ്പള്ളി:ഭാഗ്യസ്മരണാർഹനും പുണ്യശ്ലോകനുമായ അഭിവന്ദ്യ ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സ്മരണാർത്ഥം സ്ഥാപിതമായ തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗ്രാമീണ സ്ത്രീശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ “ഇ-ലേണിംഗ് സാങ്കേതിക വിദ്യ ഗ്രാമങ്ങളിലേക്ക് “എന്ന പേരിൽ സാങ്കേതിക വിദ്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കും ഇ-ലേണിംഗ് സാങ്കേതിക വിദ്യ പരിശീലന പരിപാടികളുടെ ഔപചാരികമായ ഉത്ഘാടനം 09 ന് രാവിലെ 10:30 ന് കോളേജ് ആഡിറ്റോറിയത്തിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ശ ആന്റോ ആന്റണി നിർവഹിക്കും. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ, ജില്ല പഞ്ചായത്ത് അംഗം ശ്രീമതി സി കെ ലതാ കുമാരി, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീത ശ്രീകുമാർ ഗ്രാമ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾ മുതലായവർ പ്രസംഗിക്കും,അക്കാദമിക് മേഖലയിൽ നേട്ടങ്ങൾ കൈവരിച്ച അധ്യാപകരേയും വിദ്യാർത്ഥികളേയും തദവസരത്തിൽ അനുമോദിക്കുകയും ചെയ്യുന്നതാണെന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ:ജി എസ് അനീഷ്കുമാർ, മാനേജർ ഡോ:ജോൺ എബ്രഹാം, പ്രോഗ്രാം കൺവീനർ ബിജു തോമസ് എന്നിവർ അറിയിച്ചു

Advertisements

Hot Topics

Related Articles