ദീർഘകാലമായുള്ള  ആവശ്യത്തിന് അംഗീകാരം; തിരുനെൽവേലി – ആര്യങ്കാവ് റൂട്ടിൽ ടിഎൻഎസ്ടിസി സർവീസ് തുടങ്ങി

കൊല്ലം :തമിഴ്‌നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ തിരുനെൽവേലി- ആര്യങ്കാവ് ബസ് സർവീസുകൾക്ക് തുടക്കമായി. ആര്യങ്കാവ് ആർ. ഒ ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറും തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും ഉദ്ഘാടനം സംയുക്തമായി നിർവഹിച്ചു. ദീർഘകാലമായുള്ള  ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും ആര്യങ്കാവ് ബസ് ഡിപ്പോയുടെ നിലനിൽപ്പിന് പുതിയ സർവീസ് മുതൽക്കൂട്ടാകുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. 

Advertisements

അന്തർസംസ്ഥാന പെർമിറ്റ് വ്യവസ്ഥകൾക്ക് അനുസരിച്ച് തമിഴ്നാട്ടിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് അതിർത്തി കടന്ന് അഞ്ചു കിലോമീറ്റർ വരെ എത്താം. ഇത്തരത്തിൽ സർവീസ് നടത്തിയാൽ യാത്രക്കാർക്ക് ആര്യങ്കാവ് മുതൽ പുനലൂർ, പത്തനാപുരം, കൊട്ടാരക്കര ഭാഗങ്ങളിലേക്ക് കണക്ഷൻ ബസ്സുകൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ തന്നെ ലഭിക്കും. ഇത് അന്തർസംസ്ഥാന യാത്രക്കാർക്ക് ഏറെ സഹായകരമാകും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആര്യങ്കാവ് ബസ് ഡിപ്പോ നവീകരണവുമായി ബന്ധപ്പെട്ട്  എം.എൽ.എ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ പി എസ് സുപാൽ എം.എൽ.എ പ്രഖ്യാപിച്ച് നടപടികളും ആരംഭിച്ചു. ഈ ബസ് സർവീസ് ആവശ്യത്തിന് അടിയന്തര പരിഗണന നൽകിയാണ് തമിഴ്നാട് ഗതാഗത വകുപ്പ് മന്ത്രി എസ് എസ് ശിവശങ്കർ  അനുമതി ലഭ്യമാക്കിയതെന്നും മന്ത്രി അറിയിച്ചു.

കേരളവും തമിഴ്നാടും തമ്മിൽ വർഷങ്ങളായി സാഹോദര്യ ബന്ധമാണ് നിലനിൽക്കുന്നതെന്നും കേരളത്തിലെ വികസനങ്ങൾക്ക് എല്ലാവിധ  പിന്തുണ നൽകി സഹകരിക്കുമെന്നും തമിഴ്നാട് ഗതാഗത വകുപ്പ് മന്ത്രി എസ്. എസ് ശിവശങ്കർ പറഞ്ഞു. ആര്യങ്കാവ് -തെങ്കാശി- തിരുനൽവേലി ഓർഡിനറി ലിങ്ക് സർവീസിനാണ് തുടക്കമായത്. യാത്രക്കാർക്ക് കണക്ടിവിറ്റി സൗകര്യം വർദ്ധിപ്പിക്കുന്നതിന് സർവീസ് പ്രയോജനകരമാകും. 

പരിപാടിയിൽ പി എസ് സുപാൽ എം.എൽ.എ അധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ അനിൽകുമാർ, തിരുനെൽവേലി ടി.എൻ.എസ്. ടി.സി മാനേജിംഗ് ഡയറക്ടർ കെ ദശരഥൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ലേഖ ഗോപാലകൃഷ്ണൻ, കെ.എസ്.ആർ.ടി.സി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി പി പ്രദീപ്കുമാർ, തിരുനെൽവേലി  ടി.എൻ.എസ്. ടി.സി കൊമേർഷ്യൽ ഡെപ്യൂട്ടി മാനേജർ എം സുബ്രഹ്മണ്യൻ, കെ.എസ്.ആർ.ടി.സി സൗത്ത് സോൺ സി.ടി.ഒ റോയ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.