തിരൂര്‍: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന ശേഷം വെട്ടിനുറുക്കി കൊക്കയില്‍ തള്ളിയ കേസില്‍ കുറ്റം സമ്മതിച്ച് പ്രതികളായ ഫര്‍ഹാനയും ഷിബിലിയും ആഷിഖും.സിദ്ദിഖിൻ്റെ കൊലപാതകം നടന്ന ദിവസമായ 18ന് മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമങ്ങളും പ്രതികള്‍ നടത്തിയിരുന്നു.
കൊലപാതകം നടത്തിയ 18ന് മാനാഞ്ചിറയിലെ കടയില്‍നിന്ന് ഒരു ട്രോളി ബാഗാണ് ആദ്യം വാങ്ങിയത്. അതില്‍ മൃതദേഹം കയറുന്നില്ലെന്നു കണ്ടപ്പോള്‍ അടുത്ത ദിവസം പോയി കട്ടര്‍ വാങ്ങിച്ചു. ഒപ്പം ഒരു ട്രോളി ബാഗ് കൂടി വാങ്ങി. കൊലപാതകം നടത്തിയ മുറിയുടെ ബാത്ത് റൂമില്‍ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയതെന്നും പ്രതികള്‍ സമ്മതിച്ചു.ഈ സമയത്ത് ഫര്‍ഹാന കൂടെയുണ്ടായിരുന്നു എന്നും മൃതദേഹം കഷ്ണങ്ങളാക്കുന്നതിനയില്‍ തറയില്‍ പടര്‍ന്ന ചോര വസ്ത്രങ്ങളില്‍ തുടച്ചത് ഫര്‍ഹാനയായിരുന്നു എന്നുമാണ് വിവരം. തുടര്‍ന്ന് മൃതദേഹാവശിഷ്ടങ്ങള്‍ രണ്ടു ട്രോളി ബാഗില്‍ നിറച്ച് അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നും പ്രതികള്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും രക്തം തുടച്ച വസ്ത്രങ്ങളുമെല്ലാം മറ്റൊരിടത്ത് ഉപേക്ഷിക്കുകയായിരുന്നു. ഈ സ്ഥലത്തെക്കുറിച്ച് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ അവിടെ എത്തിച്ച് തെളിവെടുപ്പു നടത്തുമെന്നും പൊലീസ് പറഞ്ഞു.