തിരുവല്ല: തിരുവല്ല മുൻ നഗരസഭ വൈസ് ചെയർമാൻ
കിഴക്കൻമുത്തൂർ പലിപ്രപുത്തൻവീട്ടിൽ പി ആർ സതീഷ്ബാബു (ബാപ്പു 61) നിര്യാതനായി. കോട്ടയം പാറാമ്പുഴ കുരീക്കാട്ട് വീട്ടിൽ സുലോചനകുമാരിയാണ് ഭാര്യ. റേഷൻ വ്യാപാരിയും ദീർഘകാലം മുനിസിപ്പൽ കൗൺസിലറും വൈസ് ചെയർമാനും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്നു.
നിലവിൽ കിഴക്കൻ മുത്തൂർ എൻ എസ് എസ് കരയോഗം പ്രസിഡന്റ് ആണ്. മക്കൾ : അരവിന്ദ് എസ് പണിക്കർ, അഭിഷേക് എസ്. സംസ്കാരം ഫെബ്രുവരി 15 ചൊവ്വാഴ്ച വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. രാവിലെ 9.00 മണിക്ക് തിരുവല്ല മുനിസിപ്പൽ ഓഫീസിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.
തിരുവല്ല മുൻസിപ്പൽ വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 15 വർഷം കൗൺസിലറായി സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചാണ് ഇദ്ദേഹം നഗരസഭ വൈസ് ചെയർമാൻ അടക്കമുള്ള പദവികളിൽ എത്തിയത്.
തിരുവല്ല മുൻ നഗരസഭ വൈസ് ചെയർമാൻ കിഴക്കൻമുത്തൂർ പലിപ്രപുത്തൻവീട്ടിൽ പി.ആർ സന്തോഷ് ബാബു
Advertisements