തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ പന്തീരായിരം വഴിപാട് മാർച്ച് ഒന്നിന്; പടറ്റിക്കുലകൾ ക്ഷേത്രത്തിൽ സമർപ്പിച്ചു

തിരുവല്ല: ദക്ഷിണ തിരുപ്പതിയെന്നു വിഖ്യാതമായ തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള പന്തീരായിരം വഴിപാട് മാർച്ച് ഒന്നിന് നടക്കും. പന്തീരായിരം നിവേദ്യത്തിനുള്ള പഴക്കുലകളുമായി മാർച്ച് ഒന്നിന് രാവിലെ ഏഴിനു തുകലശേരി മഹാദേവക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര നടക്കും. രാവിലെ ഏഴിനാണ് ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര നടക്കുക. നാമജപത്തോടെയും മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര നടക്കുന്നത്.

Advertisements

ശങ്കരമംഗലത്ത് ഇല്ലത്തിലെ ശ്രീദേവി അന്തർജനത്തിന്റെ ദ്വാദശി പാരണ വീടാനായി ബ്രഹ്മചാരീരൂപത്തിലെത്തിയ മഹാവിഷ്ണുവിനെ കവുങ്ങിൻപാളയിൽ ആഹാരത്തോടൊപ്പം പടറ്റിപ്പഴം നൽകി സ്വീകരിച്ചതിന്റെ ഓർമ്മയ്ക്കായാണ് ക്ഷേത്രത്തിൽ പടറ്റിപഴം നിവേദനമായി നൽകി തുടങ്ങിയത്. ഘോഷയാത്രയായെത്തിക്കുന്ന പടറ്റിക്കുലകൾ മണ്ഡപത്തിൽ സമർപ്പിച്ചശേഷം രാവിലെ 8 മണിക്കുള്ള പന്തീരടിപ്പൂജയ്ക്കാണ് നിവേദിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗക്ഷേമസഭയുടെ നേതൃത്വത്തിലുള്ള ബ്രാഹ്മണരാണ് നിവേദ്യത്തിനുള്ള പഴങ്ങൾ തയ്യാറാക്കുന്നത്. ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഫെബ്രുവരി 21 മുതൽ 25 വരെ നടന്ന അഷ്ടമംഗലദേവപ്രശ്‌നവിധിയുടെ അടിസ്ഥാനത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. തിരുവല്ല ശ്രീവല്ലഭനാൽ പ്രതിഷ്ഠിതമായ തുകലശ്ശേരി മഹാദേവന് നിത്യനിദാനത്തിനാവശ്യമായ വസ്തുക്കൾ നൽകണമെന്നു നിർദേശം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉണക്കലരി, ശർക്കര, കദളിപ്പഴം, പശുവിൻ പാൽ, നെയ്യ്, തേൻ, എള്ള്, നാളീകേരം, ഭസ്മം, പ്ലാവിൻ വിറക്്, കൂവളത്തിൻ മാല, ഉടയാട തുടങ്ങിയ മുപ്പതോളം പൂജാദ്രവ്യങ്ങളുമായി തിരുവല്ലഭ ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര ആരംഭിക്കും.

രാവിലെ ആറു മണിക്ക് ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നിന്ന് ഭക്തിനിർഭരമായ ഘോഷയാത്രയായി തുകലശ്ശേരിയിലേയ്ക്ക് പുറപ്പെട്ട് ദേവന് ആചാരപരമായി സമർപ്പിക്കുന്നു. വർഷങ്ങൾക്കു മുൻപ് നിന്നു പോയ ചടങ്ങ് ഇപ്പോൾ ദേവപ്രശ്‌നത്തെ തുടർന്ന് പുനരാരംഭിക്കുകയാണ്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറ്റ് മാർച്ച് അഞ്ചിനു നടക്കും. മാർച്ച് അഞ്ച് ശനിയാഴ്ച വൈകുന്നേരം 5.35 നും 6.05നും മധ്യേയുള്ള ചിങ്ങം രാശി ശുഭമുഹൂർത്തത്തിലാണ് കൊടിയേറ്റ് നടക്കുക. കൊടിയേറ്റിന് ആവശ്യമായ കവുങ്ങ് നറക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.

തിരുവുത്സവത്തോടനുബന്ധിച്ചു് കഥകളി, ചതുശ്ശതം എന്നീ വഴിപാടുകൾ നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ അഡ്‌ഹോക് കമ്മിറ്റി കൺവീനർ (9446090023) ജോ.കൺവീനർ (9495266263) എന്നിവരുമായി ബന്ധപ്പെടേണ്ടതാണു് എന്നു് അഡ്‌ഹോക് കമ്മിറ്റി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.