കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഏക അടിയന്തിര പ്രാധ്യാന്യമുള്ള തിരുവാർപ്പ് മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഒട്ടനവധി നിർമ്മാണ പ്രവർത്തനങ്ങളുമായി ദേവസ്വം ബോർഡ്. ശ്രീകോവിൽ അറ്റകുറ്റപ്പണി, ആന കൊട്ടിൽ നവീകരണം, ക്ഷേത്രക്കുളം നവീകരണം, ആൽത്തറ പുന: ർനിർമ്മാണം,
ക്ഷേത്ര ഓഡിറ്റോറിയം നവീകരണം, ഊട്ടുപുര നവീകരണം എന്നീ പദ്ധതികൾക്ക് പുറമേ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് താമസിക്കാൻ കൂടി കഴിയുംവിധം പിൽഗ്രിം സെൻറർ നിർമ്മാണം എന്നിവയും നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം 2025 ജനുവരി 9 വ്യാഴാഴ്ച്ച വൈകുന്നേരം 5 മണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ തിരുവിതാംകൂർദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ പി.എസ്.പ്രശാന്തിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹുമാനപ്പെട്ട സഹകരണ ,ദേവസ്വം, തുറുമുഖ വകുപ്പ് മന്ത്രി ശ്രീ വി.എൻ.വാസവൻ നിർവ്വഹിക്കുന്നു.