തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി ഒരുക്കങ്ങൾ പൂർത്തിയായി : ജൂലൈ 24 ന് വാവുബലി നടക്കും

കോട്ടയം : പിതൃസ്മരണയുടെ പുണ്യം തേടി ചരിത്ര പ്രസിദ്ധമായ തിരുനക്കര പുതിയ തൃക്കോവിൽ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ജൂലൈ 24 വ്യാഴാഴ്ച രാവിലെ

Advertisements
  1. 30 മുതൽ കർക്കിടക വാവുബലി ചടങ്ങ് ആരംഭിക്കും.

ചടങ്ങുകൾ പൂർവാധികം ഭംഗിയായി നടത്തുന്നതിനായി ദേവസ്വം ബോർഡ് കോട്ടയം അസിസ്റ്റന്റ് കമ്മീഷണറുടെയും തിരുനക്കര അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും ദേവസ്വം ജീവനക്കാരുടെയും ഉപദേശകസമിതിയുടെയും ഭക്തജനങ്ങളുടെയും കൂട്ടായ സഹകരണത്തോടെ മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു. തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ കണ്oരര് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മഹാവിഷ്ണുവിന്റെ തിരുമുമ്പിലുള്ള കുളക്കടവിലാണ് ബലി തർപ്പണ ച്ചടങ്ങുകൾ നടക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിനോടനുബന്ധിച്ച് രാവിലെ 9 മണി മുതൽ തിലഹോമം, സുകൃത പൂജ, സായൂജ്യ പൂജ കാൽകഴുകിച്ചൂട്ട് എന്നീ ചടങ്ങുകളും നടക്കുന്നതാണ്. ചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളുടെയും പൂർണ്ണ സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് അറിയിച്ചു.

Hot Topics

Related Articles