കോട്ടയം: തിരുനക്കരയിൽ ഇനി നവരാത്രി ആഘോഷത്തിന്റെ നാളുകൾ. തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപം പടിഞ്ഞാറേ നടഭക്തജന സമിതിയുടെ നേതൃത്വത്തിലാണ് ബൊമ്മക്കൊലു ആഘോഷം നടക്കുക. ഇതിനായി ബൊമ്മക്കൊലു തയ്യാറാക്കിക്കഴിഞ്ഞു. പി.ത്യാഗരാജവാദ്ധ്യാരുടെ മുഖ്യകാർമ്മികത്വത്തിലാണ് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ബൊമ്മക്കൊലു ആഘോഷങ്ങൾ നടക്കുക. പടിഞ്ഞാറേ നട ഭക്തജനസമിതിയുടെ മുഖ്യകാർമ്മികത്വത്തിൽ പടിഞ്ഞാറേ നടയിൽ കാനറാ ബാങ്കിനു എതിർവശത്തുള്ള സുദർശന ബിൽഡിംങിലാണ് നവരാത്രി ആഘോഷങ്ങൾ നടക്കുന്നത്.
എല്ലാ ദിവസവും വൈകിട്ട് അഞ്ചര മുതൽ എട്ടു വരെയാണ് പരിപാടികൾ നടക്കുക. ലളിതാ സഹസ്രനാമജപം, കലാപരിപാടികൾ, താംബൂല പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ 26 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഭദ്രദീപം തെളിയിക്കും. അഞ്ചരയ്ക്ക് കൊലുപൂജ, ആറിന് ലളിതാ സഹസ്രനാമജപം, തുടർന്നു താംബൂല വിതരണം. ഹോട്ടൽ ആനന്ദിലെ സരോജ സുബ്ബയ്യ താംബൂല വിതരണം ഉദ്ഘാടനം ചെയ്യും. കരിശൂൽന്ദമംഗലത്തിലെ ഗീതാ രാമചന്ദ്രൻ താംബൂലം സ്വീകരിക്കും. വൈകിട്ട് ആറരയ്ക്ക് വൈക്കം രാജാംബാൾ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് സംഗീതാരാധന. തുടർന്നു ഭജന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
27 ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കൊലുപൂജ, ലളിതാസഹസ്രനാമപാരായണം, ആറു മുതൽ എട്ടു വരെ താംബൂല വിതരണം. വൈകിട്ട് ആറരയ്ക്ക് ബ്രാഹ്മണ സമൂഹം വനിതാ വിഭാഗത്തിന്റെ ഭജന. 28 ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കൊലുപൂജ, വൈകിട്ട് ആറിന് താംബൂലവിതരണം. വൈകിട്ട് ആറരയ്ക്ക് മാതംഗി സത്യമൂർത്തിയുടെ സംഗീതാരാധന.
29 വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കൊലുപൂജ (കുശ്മാണ്ഡ), ലളിതാസഹസ്രനാമപാരായണം. ആറിന് താംബൂലവിതരണം. നവരാത്രി മണ്ഡപത്തിൽ വൈകിട്ട് ആറരയ്ക്ക് നൃത്തസന്ധ്യ. രാത്രി ഏഴരയ്ക്ക് ഡാൻഡിയ നൃത്തം. സെപ്റ്റംബർ 30 വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കൊലുപൂജ, വൈകിട്ട് ആറിന് താംബുല വിതരണം. നവരാത്രി മണ്ഡപത്തിൽ രാത്രി ആറരയ്ക്ക് സംഗീതാരാധന. പൂർണിത സുബ്രഹ്മണ്യം. ഏറ്റുമാനൂർ ആർ.കൃഷ്ണപ്രിയ. ഒക്ടോബർ ഒന്ന് ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കൊലൂപൂജ. വൈകിട്ട് ആറരയ്ക്ക് താംബുല വിതരണം. വൈകിട്ട് ഏഴിന് സോപാനസംഗീതം.
ഒക്ടോബർ രണ്ട് ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കൊലപൂജ (കാളരാത്രി). തുടർന്നു താംബൂല വിതരണം. നവരാത്രി മണ്ഡപത്തിൽ രാത്രി ആറിന് സംഗീതാരാധന. രാത്രി ഏഴിന് ഹരികഥ. ഒക്ടോബർ മൂന്ന് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കൊലൂപൂജ, താംബൂല വിതരണം. 6.30 ന് കീർത്തനാലാപനം, 7.30 ന് നാദസ്വരക്കച്ചേരി. ഒക്ടോബർ നാലിനു വൈകിട്ട് അഞ്ചരയ്ക്ക് കൊലുപൂജയ്ക്കു ശേഷം ആറരയ്ക്ക് സംഗീതാർച്ചന നടക്കും. രാത്രി ഏഴു മുതൽ എട്ടു വരെ ഗാനമഞ്ജരിയിൽ വി.മീനാക്ഷി പാടും. ഒക്ടോബർ അഞ്ചിന് രാവിലെ ഒൻപതിനു കൊലുപൂജ, തുടർന്നു പൂജയെടുപ്പ്, ലളിതാസഹസ്രനാമജപപാരായണം, താംബുലവിതരണം, പള്ളിയിറക്ക് എന്നിവ നടക്കും.