തിരുവല്ല : മെഡിക്കൽ മിഷൻ ആശുപത്രി ഓതറ സെൻറ് പോൾസ് മാർത്തോമാ യുവജന സഖ്യത്തോട് ചേർന്ന് ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും സഹകരണത്തോടുകൂടി ഓതറ സെൻറ് പോൾസ് മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, ദന്ത ചികിത്സാ വിഭാഗം, നേത്ര പരിശോധനാ വിഭാഗം, ഗർഭ – പ്രസവ ചികിത്സാ വിഭാഗം, അസ്ഥിരോഗ വിഭാഗം, സാമൂഹ്യ ചികിത്സാ വിഭാഗം എന്നീ വിഭാഗങ്ങളിലായി ടി എം എം ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റുകൾ മുന്നൂറിന് മേൽ രോഗികളെ പരിശോധിച്ചു. തുടർ ചികിത്സാ ആവശ്യമുള്ളവർക്ക് ടി എം എം ആശുപത്രിയിൽ വന്നു സൗജന്യമായി ഡോക്ടറെ കാണുവാനുള്ള സൗകര്യവും പരിപാടിയിൽ പ്രഖ്യാപിച്ചു.
തിരുവല്ല സബ് കളക്ടർ സഫ്‌ന നാസറുദ്ദിൻ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽ അധ്യക്ഷ പദം അലങ്കരിച്ചത് സെൻറ് പോൾസ് മാർത്തോമാ ഇടവക വികാരി റവ. ഡോ പി റ്റി ജേക്കബ് ആയിരുന്നു. ടി എം എം ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സാം അബ്രാഹം, റെഡ് ക്രോസ്സ് സൊസൈറ്റി തിരുവല്ല സെക്രട്ടറി ബാബു കല്ലിങ്ങൽ, ട്രസ്റ്റി സാമുവേൽ ചെറിയാൻ, ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി റാഫേൽ, റെഡ് ക്രോസ്സ് ഭാരവാഹികൾ, മാർത്തോമാ യുവജന സഖ്യം ഭാരവാഹികൾ എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.