കോട്ടയം: വർഷങ്ങളുടെ പാരമ്പര്യമുള്ള നെടുമ്പറമ്പിൽ ഗ്രൂപ്പ് തകർന്നതിന് പിന്നിൽ കെടുകാര്യസ്ഥതയും ധൂർത്തുമെന്ന് റിപ്പോർട്ട്. തിരുവല്ല കരിക്കിനേത്ത് സിൽക്ക്സിനെ പൂർണമായും വഴുങ്ങി വസ്ത്ര വ്യാപാര രംഗത്തേയ്ക്ക് എൻസിഎസ് ഗ്രൂപ്പ് എത്തിയതാണ് ഇപ്പോൾ വമ്പൻ ഗ്രൂപ്പിന്റെ തകർച്ചയ്ക്ക് ഇടയാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എഴുപതോളം പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എൻസിഎസ് ഗ്രൂപ്പ് ഉടമയ്ക്ക് എതിരെ അടക്കം കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. കമ്പനി ചെയർമാൻ എൻ എം രാജു നെടുംപറമ്പിൽ, ഇദ്ദേഹത്തിന്റെ ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്ജ്, അൻസൻ ജോർജ്ജ് എന്നിവരാണ് അറസ്റ്റിൽ ആയത്. രാവിലെ എട്ടരയോടെ തിരുവല്ലയിലെ വീട്ടിൽ നിന്നും തിരുവല്ല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കേരള കോൺഗ്രസ് എമ്മിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റും, സംസ്ഥാന ട്രഷററുമായിരുന്നു എൻ.എം രാജു. കമ്പനിയിൽ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ച ഒരു വർഷം മുൻപ് ത്ന്നെ രാജു കേരള കോൺഗ്രസ് എമ്മിലെ സ്ഥാനങ്ങൾ രാജി വച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ കമ്പനി പൊട്ടിത്തകരുകയും രാജുവിന് എതിരെ കേസ് രജിസ്റ്റർ ചെയ്യുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തത്.
കരിക്കിനേത്തിന്റെ തകർച്ചയും
രാജുവിന്റെ വളർച്ചയും
കരിക്കിനേത്ത് സിൽക്ക്സിന്റെ തകർച്ചയിൽ രാജുവിന് വലിയൊരുപങ്കുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. കരിക്കിനേത്ത് സിൽക്ക്സ് തകർന്നതിന് പിന്നാലെ കരിക്കിനേത്തിന്റെ കോട്ടയം, തിരുവല്ല ഷോറൂമുകൾ രാജു വിഴുങ്ങുകയായിരുന്നു. ഇത് കൂടാതെ കരിക്കിനേത്ത് ഉടമയുടെ വീടും പൂർണമായും രാജു കൈക്കലാക്കി. തുടർന്ന് ആണ് കരിക്കിനേത്ത് സിൽക്ക്സിനെ ഇല്ലാതാക്കി ഈ സ്ഥലത്ത് തന്നെയാണ് എൻ.സി.എസ് വസ്ത്രം എന്ന പേരിൽ സ്ഥാപനങ്ങൾ ആരംഭിച്ചത്. ഇത് കൂടാതെ വാഹന വ്യവസായ രംഗത്തും ഇദ്ദേഹം നിക്ഷേപം നടത്തിയിരുന്നു. കോട്ടയം നഗരത്തിൽ കോടിമതയിലെ പോപ്പുലർ ഹുണ്ടായിയുടെ സർവീസ് സെന്ററും രണ്ടിലേറെ വാഹന ഷോറൂമുകളും ഇദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പൂട്ടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോപ്പുലർ ഫിനാൻസിൽ പണം പോയി
പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ച് പണം നഷ്ടമായതാണ് സ്ഥാപനത്തിന്റെ തകർച്ചയുടെ കാരണമെന്നാണ് ലഭിക്കുന്ന വിവരം. രാജുവിന് പോപ്പുലർ ഫിനാൻസിൽ വലിയ തോതിലുള്ള നിക്ഷേപം ഉണ്ടായിരുന്നു. ലാഭം പ്രതീക്ഷിച്ചാണ് പോപ്പുലർ ഫിനാൻസ് എന്ന കമ്പനിയിൽ ഇദ്ദേഹം നിക്ഷേപം നടത്തിയത്. എന്നാൽ, ഇത് വിജയം കാണാതെ വന്നതോടെ കോടികളാണ് രാജുവിന് നഷ്ടമായത്. പിന്നാലെ വസ്ത്ര വ്യാപാര സ്ഥാപനം തുടങ്ങുക കൂടി ചെയ്തതോടെ വലിയ തോതിൽ തിരിച്ചടിയുണ്ടായി.