തിരുവല്ല: തിരുവല്ല ബൈപ്പാസിൽ മന്ത്രി ജെ.ചിഞ്ചു റാണിയുടെ കാർ അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത് തന്നെ വീണ്ടും അപകടം. കാറും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്കേറ്റു. അടൂരിൽ അപകടത്തിൽപ്പെട്ട ബന്ധുവിന്റെ രേഖകളുമായി ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയ സംഘം സഞ്ചരിച്ച കാറിലാണ് മീൻ വണ്ടി ഇടിച്ചത്. തിരുവല്ല ബൈപ്പാസിൽ മല്ലപ്പള്ളി റോഡ് ഭാഗത്തായിരുന്നു അപകടം. അപകടത്തിൽ കാർ യാത്രക്കാരും അടൂർ സ്വദേശികളുമായ അജിത, രാജേഷ്, അനന്തകൃഷ്ണൻ, ആനന്ദ് എന്നിവർക്ക് പരിക്കേറ്റു.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ തിരുവല്ല ബൈപ്പാസിലായിരുന്നു അപകടം. അടൂരിൽ അപകടത്തിൽ പരിക്കേറ്റ ബന്ധുവിനെ സന്ദർശിക്കുന്നതിനായാണ് സംഘം എത്തിയത്. തിരുവല്ല ബൈപ്പാസിൽ കഴിഞ്ഞ ദിവസം അപകടം ഉണ്ടായ സിഗ്നൽ ലൈറ്റിനു സമീപത്ത് എത്തിയപ്പോൾ അമിത വേഗത്തിൽ എതിർ ദിശയിൽ എത്തിയ മീൻ വണ്ടി കാറിൽ ഇടിക്കുകയായിരുന്നു. അടൂരിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ബന്ധുവിനെ ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിലേയ്ക്കു ആംബുലൻസിൽ എത്തിച്ചിരുന്നു. ഇവർ ഇദ്ദേഹത്തിന്റെ ചികിത്സാ രേഖകളുമായി പിന്നാലെ എത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് അപകടം ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം ഏതാണ്ട് പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. അപകടത്തിൽപ്പെട്ടവരെ തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. തിരുവല്ല പൊലീസ് കേസെടുത്തു.