തിരുവല്ലയില്‍ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു; അപകടം ബന്ധുവിനെ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍

പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനില്‍നിന്നു വീണുമരിച്ചു. കുന്നന്താനം ചെങ്ങരൂര്‍ചിറ നാട്ടുവാതുക്കല്‍ കുന്നേല്‍ മിഥുന്റെ ഭാര്യ അനു ഓമനക്കുട്ടന്‍ (32) ആണ് മരിച്ചത്.

Advertisements

ശനിയാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ശബരി എക്‌സ്പ്രസിന് അടിയില്‍പ്പെട്ടാണ് അനു മരിച്ചത്. ഭർതൃ മാതാവിനെ ഹൈദരബാദിന് യാത്രയാക്കുന്നതിനായി അനു ട്രെയിനിനുള്ളില്‍ കയറി സാധനങ്ങള്‍ വച്ച ശേഷം തിരിച്ചിറങ്ങുമ്പോള്‍ ട്രെയിന്‍ നീങ്ങി തുടങ്ങി. തിരിച്ചിറങ്ങുന്നതിനിടെ കാല്‍തെന്നി പ്ലാറ്റഫോമില്‍ വീണ ശേഷം ട്രാക്കില്‍ വീണ് ട്രയിനിന് അടിയില്‍പ്പെടുകയായിരുന്നു. ഭര്‍ത്താവ് മിഥുന്‍ വിദേശത്താണ്. മൃതദേഹം തിരുവല്ല ടി.എം.എം ആശുപത്രി മോര്‍ച്ചറിയില്‍.

Hot Topics

Related Articles