തിരുവല്ല കാംവുംഭാഗം ആനന്ദേശ്വരം ക്ഷേത്രത്തിൽ നാലമ്പലത്തിന്റെ പാദുകം വയ്പ്പ് നവംബർ മൂന്നിന്

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടന്നു വരുന്ന ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി കൃഷ്ണശിലയിൽ പൂർത്തീകരിക്കുന്ന നാലമ്പലത്തിന്റെ പാദുകം വെയ്പ് നവംബർ മൂന്ന് ഞായറാഴ്ച രാവിലെ 9.30 ന് ഗുരുവായൂർ സത്ര സമിതി വൈസ് പ്രസിഡന്റ് എസ് നാരായണ സ്വാമിയും കെ.പി വിജയൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ പി വിജയൻ നും ചേർന്ന് നിർവ്വഹിക്കും. വിശേഷാൽ ഗണപതിഹോമം വൈദിക ശ്രേഷ്ഠരുടെ കാർമ്മികത്വത്തിൽ ശ്രി രുദ്രജപം ശിലാപൂജ എന്നിവ ചടങ്ങിന്റെ ഭാഗമായി ക്ഷേത്രത്തിൽ നടക്കും. ദേവസ്വം പ്രസിഡന്റ് അഡ്വ. റ്റി.കെ ശ്രീധരൻ നമ്പൂതിരി തോട്ടാശ്ശേരിമഠം
സെക്രട്ടറി പ്രമോദ് സി.ജെ ചേപ്പിലയിൽ
ട്രഷറാർ എസ് സുരേഷ് കുമാർ പുറയാറ്റ്
ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ കൃഷ്ണഗീത ജനറൽ കൺവീനർ ശ്രീനിവാസ് പുറയാറ്റ്
മാതൃസമിതി കൺവീനർ പ്രീതി ആർനായർ മാധവം
എന്നിവരുടെ നേതൃത്വത്തിൽ 40-ാമത് ഭാഗവത സത്ര സമിതി അംഗങ്ങളും ഭക്തജനങ്ങളും ദേവസ്വം ഭരണ സമിതിയും അടങ്ങുന്ന 101 അംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത് ഗണപതി ശാസ്താവ് ദേവി എന്നീ ഉപദേവതകൾക്ക് കൃഷ്ണശിലയിൽ ശ്രീകോവിൽ നാമ്പലം അലങ്കാര ഗോപുരം എന്നിവയാണ് നിർമ്മാണ പ്രവർത്തനങ്ങളാണ് പുനരുദ്ധാരണത്തിന്റെ ഭാഗമായി നടന്നു വരുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.