തിരുവല്ല : ഓട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞ് എട്ടാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്കേറ്റു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തുകലശ്ശേരി ബധിര വിദ്യാലയത്തിലെ വിദ്യാർത്ഥിയും മുത്തൂർ കൊച്ചു വീട്ടിൽ മനുകുമാറിന്റെ മകൻ ആദിത്യനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ തുകലശ്ശേരി ശ്രീരാമ രാമകൃഷ്ണ ആശ്രമത്തിന് സമീപം ആയിരുന്നു സംഭവം. ആദിത്യൻ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ റോഡരികിലെ കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ആദിത്യനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisements