പ്രഫ: ജി രാജശേഖരൻ നായർ നിര്യാതനായി

തിരുവല്ല : പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റും, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായിരുന്ന തിരുവല്ല അഴിയടത്തുചിറ ഉഷസിൽ പ്രഫ. ജി രാജശേഖരൻനായർ (75) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷമായി ചികിൽസയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് 5 മണിയോടെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണമടഞ്ഞത് . പുഷ്പഗിരി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച വൈകിട്ട് 3ന് തിരുവല്ല സിപിഐഎം ഏരിയാ കമ്മിറ്റി ആഫീസിൽ കൊണ്ടുവന്ന് പാർട്ടി പതാക പുതപ്പിക്കും. പൊതുദർശനത്തിന് ശേഷം വൈകിട്ട് വീട്ടിലേക്ക് കൊണ്ടു പോകും. സംസ്ക്കാരം വെള്ളിയാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ നടക്കും.
നോവലിസ്റ്റ് പരേതനായ നെടുമ്പ്രം പയ്യംപള്ളിൽ ഗോപാലപിള്ളയുടെയും ഗൗരിയമ്മയുടെയും മകനാണ്. മട്ടന്നൂർ, മഞ്ചേരി , ഒറ്റപ്പാലം, വാഴൂർ, തിരുവനന്തപുരം എംജി, പന്തളം, ചങ്ങനാശേരി എന്നീ എൻഎസ്എസ് ഹിന്ദു കോളേജുകളിൽ കെമിസ്ട്രി പ്രഫസറായി സേവനം അനുഷ്ടിച്ചിരുന്നു. സി പി ഐ എം തിരുവല്ല ടൗൺ വെസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി, തിരുവല്ല ഏരിയാ കമ്മറ്റി അംഗം
കണ്ണശ സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, തിരുവല്ല അർബൻ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, നെടുംബ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മാർക്സ് മുതൽ ഇഎംഎസ് വരെ (ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രം), ഓർമ്മകളുടെ പൂമരം (സംസ്കാരിക നായകൻമാരെ കുറിച്ച്), വിവേകാനന്ദ (സാംസ്കാരികം ). അഗ്രഗാമി ( കവിതാ സമാഹരണം), ജ്വാലയായ് (ചെറുകഥകൾ) എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്
ഭാര്യ: ഗീതാകുമാരി. മക്കൾ: ഡോ.റാണി ആർ നായർ (അസി. പ്രഫസർ തുരുത്തിക്കാട് ബി എ എം കോളേജ്). ലക്ഷ്മി മനോജ് (ദുബൈ). മരുമക്കൾ: പരേതനായ ശ്രീകുമാർ, മനോജ്.

Advertisements

Hot Topics

Related Articles