തിരുവല്ല : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കായംകുളത്ത് കടന്നു വരുന്നതിന്റെ വിളംബരത്തിനായി യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാ- കായിക പ്രകടനങ്ങളോടെ നടന്ന പ്രചരണ തെരുവ് പരിപാടി യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് അൻസു മേരി സജി യുടെ നേതൃത്വത്തിൽ ആർടിസ്റ്റിക് യോഗ ഡാൻസ് ഉൾപ്പെടെ കടപ്ര, തിരുവല്ല, മല്ലപ്പള്ളി തുടങ്ങിയ കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിച്ചു.
തിരുവല്ലയിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ ജയകുമാറും .
മല്ലപ്പള്ളിയിൽ നിയോജകമണ്ഡലം കോ കോർഡിനേറ്റർ അഡ്വ. റെജി തോമസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാരായ ജിജോ ചെറിയാൻ, അഖിൽ ഓമനക്കുട്ടൻ, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി സിന്ധു സുഭാഷ്, ഗിരീഷ് കുമാർ, ലിൻസൺ പാറോലിക്കൽ, എം കെ സുഭാഷ് കുമാറും .
കടപ്രയിൽ തോമസ് പി, ജോസ് വി ചെറി, അലക്സ് പൂത്തുപ്പള്ളി എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു. സേവാദൾ ഭാരവാഹികളായ എ. ജി. ജയദേവൻ, കൊച്ചുമോൾ പ്രദീപ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ ജിബിൻ കാലായിൽ, അരുൺ പി. അച്ചൻകുഞ്ഞ്, ബ്ലസൻ പാലത്തിങ്കൽ , ശ്രീനാഥ് പി. പി, അജ്മൽ തിരുവല്ല , ബിപിൻ പി തോമസ്, മുന്ന വസിഷ്ടൻ, അശോക് കുമാർ, ജേക്കബ് ബോണി വർഗീസ്, അമീർ ഷാ , നൗഷാദ് മട്ടപ്പള്ളിൽ, ലിജോ പുളിമ്പള്ളിൽ, മണ്ഡലം പ്രസിഡന്റ് മാരായ ജേക്കബ് വർഗീസ്, ജിനു ബ്രില്ല്യന്റ്, ബ്ലസൻ പത്തിൽ, അനീഷ് കെ മാത്യു, ജെറി കുളക്കാടൻ, ജിവിൻ പുളിമ്പള്ളിൽ, സാന്റോ തട്ടാറയിൽ, ലിബിൻ ആനിക്കാട്, റിജോ ആനിക്കാട്, റിജോ നിരണം തുടങ്ങിയവർ പ്രസംഗിച്ചു . സെപ്റ്റംബർ 17 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കായംകുളത്ത് രാഹുൽ ഗാന്ധി യോടൊപ്പം ഭാരത് ജോഡോ യാത്രയിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ നിന്നുള്ളവർ പങ്കെടുക്കും.