തിരുവല്ല : സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ ബി എം എസ് തിരുവല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.
മേഖല വൈസ് പ്രസിഡന്റ് രമേശ് മീന്തലക്കരയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം ജില്ലാ വൈസ് പ്രസിഡണ്ട് പി എസ് ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ സെക്രട്ടറി ഹരികുമാർ ചുട്ടിയിൽ മുഖ്യ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ആർ ദീപക് സ്വാഗതവും, ബൈജു മോൻ കാട്ടുക്കര, അനീഷ് തേവർ മലയിൽ, ജയേഷ് മതിൽഭാഗം, രാജേഷ് കുറ്റൂർ, വരുൺ കുമാർ, പ്രദോഷ് കുറ്റപ്പുഴ, അനിൽ കച്ചേരിപ്പടി, എം ജെ വിനോദ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
Advertisements