തിരുവല്ല : സി.പി.എം. ഏരിയാ സമ്മേളനനഗറില്‍ ഉയര്‍ത്തുവാനുള്ള പതാക മന്ത്രി മുഹമ്മദ് റിയാസ് പെരിങ്ങരയില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ വീട്ടിലെത്തി ഭാര്യ സുനിത, അച്ഛന് ബാലന്, അമ്മ ഓമന എന്നിവരില്‍നിന്നു ഏറ്റുവാങ്ങി. ഏരിയാകമ്മിറ്റി അംഗം പ്രമോദ് ഇളമണിന്റെ നേതൃത്വത്തില്‍ തിരുവല്ലയിലെ സമ്മേളന നഗരിയില്‍ എത്തിച്ച പതാക ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ആര്. സനല്‍കുമാര്‍ ഏറ്റുവാങ്ങി.
Advertisements
ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാന്‍സിസ് വി. ആന്റണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ചൊവ്വാഴ്ച രാവിലെ 9.30-ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ് രണ്ടു ദിവസം നീളുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും.