തിരുവല്ല റെയിൽവേ സ്റ്റേഷൻ വികസനം : 10 കോടിയുടെ വികസന പ്രവർത്തനം നടത്തും : പി കെ കൃഷ്ണദാസ്

തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് 10 കോടി രൂപായുടെ വികസന പ്രവർത്തനങ്ങൾ നടക്കുമെന്ന് റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് പറഞ്ഞു . റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ തിരുവല്ലയും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന്
സ്റ്റേഷൻ സന്ദർശനത്തിനിടയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു . 2024 ൽ പദ്ധതി പൂർത്തിയാക്കും . പദ്ധതി പൂർത്തിയാകുന്നതോടെ തിരുവല്ല സ്റ്റേഷനിൽ മേൽക്കൂര പൂർണ്ണമാകും . സ്റ്റേഷനിലെ ഇരിപ്പിടം,
തെരുവ് വിളക്കുകളുടെ കുറവ്, പുതിയ ശുചിമുറികൾ
എന്നിവയ്ക്ക് ശ്യാശ്വത പരിഹാരമാകും . രാജ്യത്ത് തന്നെ റെയിൽവേ വികസന രംഗത്ത് വൻ വിപ്ലവമാണ് നടക്കുന്നത് .

Advertisements

ഇന്ത്യയിലെ പ്രധാന റെയിൽവേ സ്‌റ്റേഷനുകളെ വിമാനത്താവളത്തിന് സമാനമായി മാറ്റുന്നു . പതിനേഴായിരം കോടി രൂപ ചിലവഴിച്ച് ഇന്ത്യയിൽ 52 സ്‌റ്റേഷൻ വിമാനത്താവളത്തിന് സമാനമായി മാറ്റുന്നുണ്ട് . കേരളത്തിൽ കൊല്ലം എറണാകുളം നോർത്ത് , സൗത്ത് എന്നീ സ്റ്റേഷനുകളിൽ 1200 കോടി ചിലവിൽ മൂന്ന് സ്‌റ്റേഷനു വേണ്ടി ആദ്യ ഘട്ടം നടക്കുന്നത് . രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം, ചെങ്ങന്നൂർ, തൃശൂർ, കോഴിക്കോട് പദ്ധതി ആരംഭിക്കുന്നത് . റെയിൽവേയുടെ മറ്റൊരു പദ്ധതിയാണ് അമൃത് ഭാരത് . ഈ പദ്ധതിയിലൂടെ ഇടത്തരം റെയിൽവേ സ്റ്റേഷൻ നിർമ്മണം നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെയിൽവേ സീനിയർ കൊമേഴ്സിൽ മാനേജർ ജറിൻ ദേവ് ഉൾപ്പെടെ പത്തോളം ഉദ്യോഗസ്ഥർ സംഘത്തിലുണ്ടായിരുന്നു. തിരുവല്ലായിലെ നിരവധി സംഘടനകൾ അദ്ദേഹത്തിന് നിവേദനം നൽകി. പൊതു ജനങ്ങളുമായും സന്നദ്ധ സംഘടനകളുമായും ചർച്ച നടത്തി നിർദേശങ്ങൾ സ്വീകരിക്കുകയും പരാതികൾ പരിഹരിക്കുകയും ചെയ്തു.
ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ബി രാധാകൃഷ്ണ മേനോൻ, ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ, മണ്ഡലം പ്രസിഡന്റ് അനീഷ് വർക്കി, ജില്ലാ കമ്മിറ്റിയംഗം വിനോദ് തിരുമൂലപുരം, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കൽ, ഫേസ് ഓഫ് തിരുവല്ല സെക്രട്ടറി സിബി തോമസ്, തിരുവല്ല വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് സാം ഈപ്പൻ, അഭിഭാഷക പരിഷത് സെക്രട്ടറി ശ്യാം മണിപ്പുഴ,
വിജിലൻസ് കൗൺസിൽ സെക്രട്ടറി ടി ജയിംസ്, അയ്യപ്പ ധർമ്മ പരിഷത് പ്രസിഡന്റ് ലാൽ നന്ദാവനം, ന്യൂനപക്ഷ മോർച്ച ഭാരവാഹികളായ അഡ്വ. കുര്യൻ ജോസഫ് , സന്തോഷ് ചാത്തങ്കരി, അഡ്വ. അമ്പിളി, റസിഡന്റസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.