പൂവപ്പുഴ കടവ് തടയണയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യ്ത് നാടിനെ പകർച്ച വ്യാധികളിൽ നിന്ന് രക്ഷിക്കുക; കേരള യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനീഷ് വർക്കി
ചെറിയാൻ കുറ്റിയിൽ

തിരുവല്ല : ഇരവിപേരൂർ പൂവപ്പുഴ കടവിൽ തടയണയ്ക്കു സമീപം മാലിന്യ കൂമ്പാരം അടിഞ്ഞു കൂടിയിരിക്കുന്നു. ഇത് ഒഴുകിപോകാത്തതിനാൽ കൊതുക് പെരുകി പകർച്ച വ്യാധികൾ ഉണ്ടാവാൻ കാരണമാകും. പല സ്ഥലങ്ങളിൽ നിന്ന് ഒഴുകി വന്ന മാലിന്യങ്ങൾ ആണ് കുറച്ചു ദിവസങ്ങളായി ഇവിടെ അടിഞ്ഞു കൂടിയിരിക്കുന്നത്. നേരത്തെ തടയിണയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തത് മൂലം ഒഴുകി വരുന്ന മാലിന്യങ്ങൾ അവിടെ തന്നെ അവശേഷിച്ചു ദുർഗന്ധം വമിച്ചു പരിസര മലിനീകരണം ഉണ്ടാകുന്നു. ഇതിനു വേണ്ട പരിഹാരനടപടികൾ ജല വകുപ്പിന്റെ ഭാഗത്തു നിന്നോ, പഞ്ചായത്തിന്റെ ഭാഗത്തുനിന്നോ എത്രയും വേഗം ഉണ്ടാവണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അനിഷ് വർക്കി ചെറിയാൻ കുറ്റിയിൽ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles