തിരുവല്ല കുമ്പനാട് തട്ടുകടയ്ക്ക് നേരെ സാമൂഹ്യ വിരുദ്ധ അക്രമണം: അമ്മയ്ക്കും മകനും വെട്ടേറ്റു : ആക്രമണം ഭക്ഷണം ഇല്ലെന്നു പറഞ്ഞതിന്റെ പേരിൽ

തിരുവല്ല : ഭക്ഷണം തീർന്നു പോയെന്ന് പറഞ്ഞതിനെ തുടർന്ന് ഇരവിപേരൂർ കുമ്പനാട്  കുടുംബസമേതം നടത്തിവന്ന തട്ടുകടയ്ക്ക് നേരെ സാമൂഹ്യ വിരുദ്ധ അക്രമണം. അക്രമത്തിൽ അമ്മയ്ക്കും മകനും വെട്ടേറ്റു. ഭക്ഷണം കഴിക്കാൻ വന്ന ആൾക്കും മർദ്ദനമേറ്റു. കടയിലെ ഉപകരണങ്ങളും നശിപ്പിച്ചു. കുമ്പനാട് കരിങ്കുറ്റിയിൽ ജോയിയുടെ ഭാര്യ ലിസി ജോയി (58) മകൻ അനീഷ് കുമാർ (42) എന്നിവർക്കാണ് വെട്ടേറ്റത്. ജോയിക്കും അനീഷിൻ്റെ ഭാര്യ എന്നിവർക്കും മർദ്ദനമേറ്റിട്ടുണ്ട്.
കഴിഞ്ഞ 25 വർഷമായി ഇവിടെ തട്ടുകട നടത്തി ഉപജീവനം നടത്തി വരുന്ന കുടുംബമാണ്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ മൂന്ന് പേർ ഒരു ബൈക്കിൽ എത്തിയാണ് അക്രമണം നടത്തിയത്. പൊലീസ് നിർദേശിച്ച പ്രവർത്തന സമയം കഴിഞ്ഞതിനാൽ കട അടയ്ക്കുന്നതിനിടയിലാണ് അക്രമികളെത്തിയത്. വന്നവരോട് എല്ലാം തീർന്നെന്ന് പറഞ്ഞപ്പോൾ അശ്ലീല ഭാഷയിൽ അസഭ്യം പറഞ്ഞു.

Advertisements

ഈ സമയം അവിടെ ഉണ്ടായിരുന്ന കുമ്പനാട് ട്രഷറിക്ക് സമീപം തയ്യൽ കട നടത്തുന്ന രാജൻ, കുടുംബമായി തട്ട് കട നടത്തുന്നവരാണെന്ന് പറഞ്ഞ് അതിനെ വിലക്കിയപ്പോൾ രാജനെ അടിച്ചുവീഴ്ത്തി നിലത്തിട്ട് ചവിട്ടി .പിന്നീട് കടയ്ക്ക് നേരെയും അക്രമണം നടത്തുകയായിരുന്നു. ഇതിനിടയിൽ അക്രമികളിൽ ഒരാളുടെ മൊബൈൽ ഫോൺ താഴെ വീണിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഈ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് പ്രതികളിൽ ഒരാളെ കോയിപ്പുറം പോലീസ്  പിടികൂടി ചോദ്യം ചെയ്തു വരുന്നു. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (വികെടിഎഫ്) ജില്ലാ വൈസ് പ്രസിഡൻ്റും ഇരവിപേരൂർ ഏരിയാ സെക്രട്ടറിയുമാണ് അനീഷ് കുമാർ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.