ഹോർട്ടികൾചർ ഡവലപ്മെന്റ് സൊസൈറ്റി : തിരുവല്ല പുഷ്പമേള ഇന്നു മുതൽ 29 വരെ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ

തിരുവല്ല : ഹോർട്ടികൾചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ 27-ാ മത് തിരുവല്ല പുഷ്പമേള ഇന്നു മുതൽ 29 വരെ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ നടക്കും. ഇന്ന് വൈകിട്ട് 4ന്
സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാ ഗിരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പുഷ്പമേള
ഉദ്ഘാടനം ചെയ്യും.
ശീതീകരിച്ച പന്തലിനുള്ളിൽ ഇന്ത്യൻ – പാശ്ചാത്യ രീതിയിൽ വൈവിധ്യങ്ങളായ പുഷ്പാലങ്കാര ക്രമീകരണങ്ങളാണുള്ളത്.
പുഷ്പ ഫല കാർഷിക പ്രദർശനവും, വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത വൈവിധ്യങ്ങളായ റോസാ പുഷ്പങ്ങളും , പുഷ്പാലങ്കാര സംവിധാന മത്സരങ്ങൾ, വളർത്തു മൃഗങ്ങളോടൊപ്പം സെൽഫി, മരണക്കിണർ, ഫുഡ്കോർട്ട്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അമ്യൂസ്മെന്റ് പാർക്കുകൾ, ഓട്ടോസോൺ, സസ്യ ഫല പ്രദർശനവും വിപണനവും
ഉൾപ്പെടെ 60,000 ചതുരശ്ര അടി സ്ഥലത്താണ് പുഷ്പമേള ക്രമീകരിച്ചിരിക്കുന്നത്.

Advertisements

എട്ടു ദിവസങ്ങളിലും വൈകുന്നേരം 6.30ന് പ്രശസ്ത കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടാകും. സ്കൂൾ കുട്ടികൾക്ക് 50 ശതമാനം നിരക്കിലും ഭിന്നശേഷിക്കാർക്ക് സൗജന്യമായും പ്രവേശനം നൽകും. ചലച്ചിത്ര പിന്നണിഗായിക ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയെ 22ന് 6.30 ന് സംസ്ഥാന മന്ത്രി വീണാ ജോർജ് ആദരിക്കും. തിരുവല്ലയിലെ പ്രമുഖ കലാകാരന്മാരെ 26ന് 6.30 ന് രമേശ് ചെന്നിത്തല ആദരി ക്കും. സമാപന സമ്മേളനം 29 ന് വൈകിട്ട് 6.30 ന് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി. ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. സൊസൈറ്റിയ്ക്കു വേണ്ടി പ്രസിഡന്റ് ബിജു ലങ്കാ ഗിരി, ജനറൽ കൺവീനർമാരായ ടി കെ സജീവ്, സാം ഈപ്പൻ എന്നിവർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.