അന്നം തരുന്ന കർഷകരെ രാഷ്ട്ര സേവകരായി അംഗീകരിക്കണം : മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവല്ല : മൂന്നുനേരം അന്നം തരുന്ന കർഷകരെ രാഷ്ട്ര സേവകരായി അംഗീകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി . തിരുവല്ല ഹോർട്ടികൾച്ചർ ഡെവലപ്മെൻറ് സൊസൈറ്റിയുടെ പുഷ്പമേളയോട് അനുബന്ധിച്ചു നടത്തിയ കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വൈദ്യുതി മന്ത്രി . ജനപ്രതിനിധികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ശമ്പളത്തേക്കാൾ എത്രയോ തുച്ഛമാണ് കർഷകരുടെ വരുമാനം. മണ്ണിൽ പണിയെടുത്ത് നമുക്ക് വേണ്ടി മൂന്ന് നേരം ഭക്ഷണം നൽകുന്ന കർഷകരാണ് യഥാർത്ഥ രാഷ്ട്ര സേവകർ .

Advertisements

കർഷകന് വേണ്ടി വാദിക്കുവാൻ ആരും തയ്യാറാകുന്നില്ല ഡൽഹിയിൽ നടത്തിയ കർഷക സമരത്തിനിടയിൽ 2400 പേർ മരിച്ചിട്ടും ഇതിനെപ്പറ്റി ആരും പ്രതികരിച്ചില്ല. അന്യ രാജ്യങ്ങളിലെ വൻകിട കമ്പനികൾ കാർഷിക ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിലൂടെ കാർഷികമേഖല ചൂഷണം നേരിടുകയാണ് എന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിൽ ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡ് നേടിയ കുറ്റൂർ സ്വദേശിനി പ്രീത കുമാരി ജയപ്രകാശിനെ പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാർഡ് മന്ത്രി വിതരണം ചെയ്തു. ഏറ്റവും വലുപ്പമേറിയ ചേമ്പില ഉത്പാദിപ്പിച്ച് ഗിന്നസ് റെക്കോർഡ് നേടിയ റാന്നി സ്വദേശി റെജി ജോസഫിനെ ചടങ്ങിൽ ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൊസൈറ്റി പ്രസിഡണ്ട് ബിജു ലങ്കാ ഗിരി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാത്യു ടി തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഓട്ടോകാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല , ടി .ജെയിംസ് , സാം ഈപ്പൻ, ടി .കെ .സജീവ്, സദാശിവൻ പിള്ള ,അഡ്വ. ബിനു വി ഈപ്പൻ, ജയകുമാർ വള്ളംകുളം, റോജി കാട്ടാശ്ശേരി , ഇ .എ . ഏലിയാസ് , ജോസ് . വി. ചെറി, പ്രസാദ് തോമസ് കോടിയാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന സെമിനാറിൽ കൃഷി റിട്ട. ഡെപ്യൂട്ടി ഡയറക്ടർ സൂസൻ വർഗീസ്, ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. സി .പി .റോബർട്ട് , വിനോദ് മാത്യു എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ് നയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.