തിരുവല്ല : ജവഹർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന ജവഹർലാൽ നെഹ്‌റു അനുസ്മരണവും ജീവകാരുണ്യ പ്രവർത്തനങ്ങളും മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ലോക രാഷ്ട്രങ്ങളുടെ മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ വിശ്വപൗരനായിരുന്നു ജവഹർ ലാൽ നെഹ്റു എന്ന് ജോസഫ് എം പുതുശ്ശേരി.
പ്രസിഡന്റ് അഡ്വ. സതീഷ് ചാത്തങ്കരി അധ്യക്ഷത വഹിച്ചു. ഡോ. രാജീവ് ആക്ലമൺ മുഖ്യപ്രഭാഷണം നടത്തി. ചാരിറ്റിബിൾ സൊസൈറ്റി ഭാരവാഹികളായ വിശാഖ് വെൺപാല, അഭിലാഷ് വെട്ടിക്കാടൻ, ജിജോ ചെറിയാൻ, ബെന്നി സ്കറിയ,
ജി ശ്രീകാന്ത്, ശില്പ സൂസൻ തോമസ്, കൊച്ചുമോൾ പ്രദീപ്, എ ജി ജയദേവൻ എന്നിവർ പ്രസംഗിച്ചു.
Advertisements