പുനരാരംഭിച്ച തിരുവല്ല കല്ലുങ്കൽ ബസ് സർവീസിന് സ്വീകരണം നൽകി

തിരുവല്ല : കല്ലുങ്കൽ, വെൺപാല നിവാസികളുടെ യാത്ര ആശ്രയമായിരുന്ന തിരുവല്ല കല്ലുങ്കൽ റൂട്ടിൽ സർവീസ് മുടങ്ങികിടന്ന കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിശാഖ് വെൺപാലയുടെ നേതൃത്വത്തിൽ എറ്റിഒ യ്ക്ക് നിവേദനം നൽകിയിരുന്നു. ഇന്ന് രാവിലെ മുതൽ പുനരാരംഭിച്ച ബസ് സർവീസിന് കല്ലുങ്കലിൽ വെച്ച് സ്വീകരണം നൽകി. ബ്ലോക്ക്‌ പഞ്ചായത്തംഗം വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജോൺസൺ വെൺപാല, കൊച്ചുമോൻ കല്ലുങ്കൽ, ഷാജി മാത്യു, ലിജോ ജോസഫ്, വിനീത് വെൺപാല, എബി കല്ലുങ്കൽ, അഖിൽ ചിറയിൽ, ബിനു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആദ്യഘട്ടം രാവിലെയും വൈകിട്ടുമായി രണ്ട് സർവീസ് ആണ് ക്രമീകരിച്ചത്. കളക്ഷന്റെ അടിസ്ഥാനത്തിൽ കൂടുതൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 8.30 ന് തിരുവല്ലയിൽ നിന്നും കല്ലുങ്കൽ വരെയും തിരിച്ചു 9 മണിക്ക് കല്ലുങ്കലിൽ നിന്നും കോട്ടയം വരെയും, വൈകുന്നേരം 4.20ന് തിരുവല്ലയിൽ നിന്ന് കല്ലുങ്കൽ വരെയും, തിരികെ 5 മണിക്ക് കല്ലുങ്കലിൽ നിന്ന് കോട്ടയം വരെയുമാണ് സർവീസ്.

Advertisements

Hot Topics

Related Articles