തിരുവല്ല: കവിയൂർ പടിഞ്ഞാറ്റുംചേരി കുന്നക്കാട് – കൊച്ചു കുന്നക്കാട് ഭാഗത്ത് തിരുവല്ല സ്വദേശിയുടെ 7 ഏക്കറോളം വരുന്ന സ്ഥലത്തെ കാടിനു തീപിടിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം നടന്നത്. ഉണങ്ങി നിന്ന കാടുകളും, വള്ളി പടർപ്പുകളും, ചെറിയ മരങ്ങൾ അടക്കം തീ കത്തിനശിച്ചു.
Advertisements
ഓടി കൂടിയ നാട്ടുകാർ ചേർന്ന് വീടിനോടു ചേർന്നുള്ള ഭാഗത്തെ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.
തിരുവല്ലയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് അസി. ലീഡിംഗ് ഫയർമാൻ ശശിധരന്റെ നേതൃത്വത്തിൽ തീ അണച്ചു.