തിരുവല്ല : കവിയൂർ പടിഞ്ഞാറ്റുംചേരിയിൽ
അപൂർവ്വ രോഗം പിടിപെട്ട് അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന സൂര്യാ സജിയ്ക്ക് കാരുണ്യാ പെയിൻ & പാലിയേറ്റീവ് കവിയൂർ സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ചികിത്സാ സഹായ ഫണ്ട് 106170 /-രൂപാ സോണൽ സെക്രട്ടറി പി സുരേഷ് ബാബു പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനുവിന് കൈമാറുകയും. തുടർന്ന് സൂര്യയുടെ വീട്ടിൽ എത്തി മാതാവായ ബിന്ദു സജിയ്ക്ക് രക്ഷാധികാരി ഫണ്ട് കൈമാറുകയും ചെയ്തു. പെയിൻ ആൻഡ് പാലിയേറ്റീവ് ഏരിയ സെക്രട്ടറി ജിജി മാത്യു കവിയൂർസോണൽ പ്രസിഡന്റ് പി ടി അജയൻ , ട്രഷറർ മിനി എൽസി, സി കെ രാജശേഖരക്കുറുപ്പ്, സിപിഐഎം ഇരവിപേരൂർ ഏരിയ കമ്മിറ്റിയംഗം കെ സോമൻ, ലോക്കൽ കമ്മറ്റി സെക്രട്ടറി എസ് സതീഷ്,
ജില്ലാ പഞ്ചായത്ത് അംഗം സി കെ ലതാകുമാരി , പഞ്ചായത്ത് അംഗങ്ങളായ സി എൻ അച്ചു, പ്രവീൺ ഗോപി, വി എസ് സിന്ധു പാലിയേറ്റീവ് സോണൽ കമ്മിറ്റി അംഗങ്ങളായിട്ടുള്ള ഇ കെ ഹരിക്കുട്ടൻ , എ സന്തോഷ്, ഹരികുമാർ, പ്രവീൺ കളത്തിൽ, എം എസ് ശരൺ, ബിജോമോൻ തോമസ്, സിജൻ എന്നിവർ പങ്കെടുത്തു.
കാരുണ്യാ പെയിൻ & പാലിയേറ്റീവ് കവിയൂർ സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം നൽകി
Advertisements