തിരുവല്ല :കവിയൂർ എസ്എസ്എം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷവും ഭരണഘടനാ സംരക്ഷണദിന സെമിനാറും നടന്നു. വായനശാല പ്രസിഡന്റ് എൻ ആർ ജി പിള്ള പതാക ഉയർത്തി. തുടർന്ന് നടന്ന സെമിനാർ അഡ്വ. സുധീഷ് വെൺപാല സെമിനാർ ഉദ്ഘാടനവും വിഷയാവതരണവും നിർവഹിച്ചു. എൻ ആർ ജി
പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കവിയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജി രജിത് കുമാർ, കെ കെ രമേശ്, രാജു തോമസ്, കൃഷ്ണകുമാർ, സജു കുമാർ, കിഷേർ, ജോയി സാം, സി ജി ഫിലിപ്പ് എന്നിവർ സംസാരിച്ചു. തുടർന്ന് കമ്മറ്റി അംഗം കിഷോർ ശേഖരിച്ച 84 പുസ്തകങ്ങൾ വായനശാലയ്ക്ക് കൈമാറി.
Advertisements