തിരുവല്ല :കാവുംഭാഗം കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശുദ്ധി കലശ പൂജയോട് അനുബന്ധിച്ചുള്ള വാസ്തു ബലി ബ്രഹ്മശ്രീ തറയിൽ കുഴിക്കാട്ടില്ലത്തു അഗ്നി ശർമ്മൻ വാസുദേവൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു.
29 ന് രാവിലെ ബിംബശുദ്ധി ക്രിയകൾക്ക് ശേഷം അവസ്രാവ പ്രോക്ഷണത്തോട് കൂടി ശുദ്ധി ക്രിയാ ചടങ്ങുകൾ പൂർണമാകും.
ഇസ്കോൺ കാര്യദർശി സ്വാമി പേശല ഗോപാൽ ദാസ്, കരുനാട്ടുകാവ് ശ്രീ കൃഷ്ണ സ്വാമി ബ്രാഹ്മണ സമൂഹം ട്രസ്റ്റ് സെക്രട്ടറി ശിവകുമാർ ചൊക്കം മഠം മറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.
Advertisements