തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായുള്ള ശുദ്ധി കലശം മാർച്ച് 28 , 29 (തിങ്കൾ, ചൊവ്വ) തീയതികളിൽ നടക്കും. 28 തിങ്കൾ വൈകിട്ട് 6 . 30 നു ദീപാരാധനയ്ക്കു ശേഷം ശുദ്ധി ക്രിയകളുടെ ഭാഗമായുള്ള പ്രാസാദ ശുദ്ധി ക്രിയാ ചടങ്ങുകളും തുടർന്ന് അത്താഴ പൂജയും നടക്കും. 29 ചൊവ്വാഴ്ച രാവിലെ ഉഷ പൂജയ്ക്കു ശേഷം ബിംബ ശുദ്ധി ക്രിയകളും കലശാഭിഷേകത്തോട് കൂടി ഉച്ചപൂജയും നടക്കും. തുടർന്ന് അവസ്രാവ പ്രോക്ഷണം. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രിയും, മേൽശാന്തിയും മുഖ്യ കാർമികത്വം വഹിക്കും. അന്താരാഷ്ട്ര ശ്രീ കൃഷ്ണ അവബോധ സംഘടനാ ( ഇസ്കോൺ ) കേരളാ ഘടകം പ്രസിഡണ്ട് ഡോ. സ്വാമി ജഗത് സാക്ഷി ദാസ്, കരുനാട്ടുകാവ് ക്ഷേത്രം കാര്യദർശി സ്വാമി പേശല ഗോപാൽ ദാസ് , കരുനാട്ടുകാവ് ശ്രീ കൃഷ്ണസ്വാമി ബ്രാഹ്മണ സമൂഹം ട്രസ്റ്റ് പ്രസിഡന്റ്റ് രാജഗോപാൽ ശ്രീ കൃഷ്ണ നിവാസ്, സെക്രട്ടറി ശിവകുമാർ ആർ ചൊക്കംമഠം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.