തിരുവല്ല : വൈദ്യുത മേഖലയുടെ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് ടോട്ടക്സ് മാതൃകയിലുള്ള സ്മാർട്ട് മീറ്റർ വ്യാപനം ഉപേക്ഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തിരുവല്ല ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. കെ പ്രകാശ് ബാബു ധർണ്ണ ഉദ്ഘാടനം ചെയ്തു. എം എൻ മധു അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. ജനു മാത്യു, ജിഷു പീറ്റർ, പി കെ രാജപ്പൻ, സ്റ്റാൻലി ജോസഫ്, വി പി രമ്യ, ബിജു ജെ, സന്തോഷ് എം എ തുടങ്ങിയവർ സംസാരിച്ചു.
Advertisements