കുറ്റൂർ ആറാട്ട് കടവിൽ ബൈക്ക് പാലത്തിൽ ഇടിച്ചുണ്ടായ അപകടം : കല്ലിശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു

തിരുവല്ല : എം സി റോഡിലെ കുറ്റൂർ ആറാട്ട് കടവിൽ ബൈക്ക് പാലത്തിൽ ഇടിച്ചുണ്ടായ അപകത്തിൽ യുവാവ് മരിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരി പെരുമുറ്റത്ത് വീട്ടിൽ രാകേഷ് രാജ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു അപകടം. രാകേഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ആറാട്ടു കടവ് പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ രാകേഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Advertisements

Hot Topics

Related Articles