തിരുവല്ല കുറ്റൂർ ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി : ഗതാഗതം തടസപ്പെട്ടു

തിരുവല്ല : കുറ്റൂർ ജംഗ്ഷനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ചെങ്ങന്നൂർ ഭാഗത്തു നിന്നും തിരുവല്ലയിലേക്ക് വന്ന എർട്ടിഗ കാറിന്റെ പിന്നിൽ ഹ്യുണ്ടായി ക്രെറ്റ ഇടുകയായിരുന്നു. തൊട്ടു പിന്നാലെ വന്ന ബലെനോ കാർ ക്രെറ്റയ്ക്ക് പിന്നിൽ ഇടിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം നേരം തടസ്സപ്പെട്ട ഗതാഗതം തിരുവല്ല പോലീസ് എത്തിയാണ് പൂർവ്വസ്ഥിതിയിൽ ആക്കിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles