തിരുവല്ല : തിരുവല്ലയിലെ കുറ്റൂരിൽ 55 കാരന് സൂര്യാഘാതമേറ്റു. കുറ്റൂർ തെങ്ങേലി നടുവിലെ മുറിയിൽ വീട്ടിൽ മുരളീധരൻ പിള്ളയ്ക്കാണ് സൂര്യാഘാതമേറ്റത്. കുറ്റൂർ ശാസ്താ നട ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ റൂഫ് വർക്ക് ചെയ്തുകൊണ്ടിരിക്കുന്നതിന് ഇടെയാണ് മുഖത്ത് സൂര്യാഘാതമേറ്റത്. സൂര്യാഘാതം ഏറ്റ ഭാഗം ചുവന്ന് തിണിർത്ത് കിടക്കുകയാണ്. മുരളീധരൻ പിള്ള താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Advertisements