തിരുവല്ല : കാന്തിക ശക്തി ഉപയോഗിച്ച് മടക്കുവാനും നിവർക്കുവാനും കഴിയുന്ന തരത്തിൽ നമ്പർ പ്ലേറ്റ് ഉള്ള ബൈക്ക് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. ഇന്നലെ ഇടിഞ്ഞില്ലത്തിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് ബൈക്ക് പിടികൂടിയത്. ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശി അരുൺ കുമാറിന്റെ ഉമസ്ഥതയിലുള്ള ബൈക്കാണ് പിടികൂടിയത്. ബൈക്കിന്റെ പിൻവശത്തെ നമ്പർ പ്ലേറ്റിന്റെ മുൻവശത്തും പിൻവശത്തുമായി നാല് കാന്ത കഷണങ്ങൾ പിടിപ്പിച്ചാണ് നമ്പർ പ്ലേറ്റ് അതിവേഗം ചലിപ്പിച്ചിരുന്നത്. മോട്ടർവാഹന വകുപ്പോ പോലീസിന്റെയോ വാഹന പരിശോധന ശ്രദ്ധയിൽപ്പെട്ടാൽ പെട്ടെന്ന് നമ്പർ പ്ലേറ്റ് നിവർത്തി വെയ്ക്കുകയും അല്ലാത്തപ്പോൾ
മടക്കിവെയ്ക്കാവുന്ന രീതിയിലുമാണ് പിടികൂടിയ ബൈക്കിലെ സംവിധാനം.
പത്തനംതിട്ട ജില്ലയിൽ ആദ്യമായാണ്
നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കുന്ന രീതിയിൽ ബൈക്ക് പിടികൂടുന്നതെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനമോടിച്ചിരുന്ന പ്രവീണിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കാന്തിക ശക്തി ഉപയോഗിച്ച് മടക്കുവാനും നിവർക്കുവാനും കഴിയുന്ന നമ്പർ പ്ലേറ്റ് : ബൈക്ക് മോട്ടർ വാഹന വകുപ്പ് പിടികൂടി
Advertisements