തിരുവല്ല : കവിയൂരിൽ വർക്ക് ഷോപ്പ് ഉടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഉളിയക്കോവിൽ പറത്തൂർ കിഴക്കേതിൽ സുരേഷ് ബാബു (58) വാണ് തൂങ്ങി മരിച്ചത്. കവിയൂർ മനയ്ക്കച്ചിറയിലെ വാടക വീട്ടിൽ രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. വീടിന്റെ ഉടമസ്ഥൻ രാവിലെ തന്നെ ജോലി സ്ഥലത്തായിരുന്ന
മകനെ വിവരം അറിയിച്ചു. സുരേഷ് മകനോടൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.
രാവിലെ വർക്ക് ഷോപ്പിൽ സുരേഷ് നിൽക്കുന്നതു കണ്ടതായി നാട്ടുകാർ പറഞ്ഞു. തിരുവല്ല പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദ്ദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Advertisements