തിരുവല്ല : മന്നങ്കരച്ചിറ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനും പൂരംകുളി മഹോത്സവത്തിനും തുടക്കമായി. ക്ഷേത്രത്തിലെ ഉത്സവത്തിന് വൈകിട്ട് ഏഴിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഉത്സവത്തിന് കൊടിയേറ്റി. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി. അനിൽകുമാർ കൊടിക്കുറ തന്ത്രിയ്ക്ക് കൈമാറി. രാവിലെ ഏഴ് മുതൽ ക്ഷേത്രത്തിൽ സമ്പൂർണ നാരായണീയ പാരായണം നടന്നു. ഉച്ചയ്ക്ക് ഒന്നിന് മഹാ പ്രസാദമൂട്ട് നടന്നു. തുടർന്ന് ദീപാരാധനയ്ക്ക് ശേഷമാണ് കൊടിയേറ്റ് നടന്നത്.
Advertisements