2022 വർഷത്തെ വിവിധ സഹായ വിതരണത്തിന്റെ ഉദ്ഘാടനവും ചികിത്സ ധനസഹായ വിതരണവും; എംഒസിസിറ്റി നടത്തി

തിരുവല്ല : മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രസ്‌റ്റിന്റെ 2022 വർഷത്തെ വിവിധ സഹായ വിതരണത്തിന്റെ ഉദ്ഘാടനവും ചികിത്സ ധനസഹായ വിതരണവും 2022 ജനുവരി രണ്ടാം തീയതി 4 മണിക്ക് കമ്മ്യൂണിറ്റി ഓഫീസിൽ വെച്ച് നടന്നു. കമ്മ്യൂണിറ്റി പ്രസിഡന്റ് സണ്ണി പി സി യുടെ അധ്യക്ഷതയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ
ബ്ലെസ്സി തിരുവല്ല ചടങ്ങിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു . കമ്മ്യൂണിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ജോയി മത്തായിയുടെ ചികിത്സയ്ക്കുള്ള മൂന്നു ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി . വൈസ് പ്രസിഡന്റ് തങ്കച്ചൻ താഴാംപള്ളത് , ജനറൽ സെക്രട്ടറി അനീഷ് വർക്കി , ജോയിന്റ്‌ സെക്രട്ടറി അനിൽ അപ്പു ,ട്രഷറർ സുനിൽ നെടുങ്ങാത്ര , ലേഡീസ് വിങ് കോർഡിനേറ്റർ ജൂബി എം സണ്ണി , അനിൽ മുരിക്കാനാട്ടിൽ ,
ഷെറി സൺ വീഡിയോ , സാറാമ്മ ഫ്രാൻസിസ് , ജാസ് പോത്തൻ , ജെറി കരിപ്പെല്ലിൽ, സജു തയ്യിൽപറമ്പിൽ , സജി ടി കെ ,
സജി ചരിവുപറമ്പിൽ , എസ് ഐ രാജേഷ് ,സതീഷ് ,സാദിഖ് ജോസിസ് ,ജോയ് പി സി എന്നിവർ പങ്കെടുത്തു . കമ്മ്യൂണിറ്റിയുടെ ഇതുവരെ ഉള്ള പ്രവർത്തനത്തിൽ മനസ്സുകൊണ്ടും ശരീരംകൊണ്ടും സാമ്പത്തികമായും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യ്ത എല്ലാവരെയും നന്ദി പൂർവ്വം ഈ അവസരത്തിൽ സ്മരിച്ചു.

Advertisements

Hot Topics

Related Articles