തിരുവല്ല : മാന്നാർ പരുമല തിക്കപ്പുഴയിൽ മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാക്കൾ തിരുവാർമംഗലം ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് അമ്പതിനായിരത്തോളം രൂപ വില വരുന്ന ഓട്ടുപകരണങ്ങൾ കവർന്നു. സമീപത്തെ കച്ചവട സ്ഥാപനത്തിൽ നിന്നും 4000 രൂപയോളം മോഷ്ടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ക്ഷേത്ര ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന മോഷ്ടാവ് മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന നിലവിളക്ക് ഉൾപ്പടെയുള്ളവ കവരുകയായിരുന്നു. പത്തനംതിട്ടയിൽ നിന്നും എത്തിയ വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സമീപത്തെ സി സി ടിവി യിൽ നിന്നും ലഭിച്ച മോഷ്ടാക്കളുടെ ദ്യശ്യം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പുളിക്കീഴ് എസ് ഐ കവിരാജ് പറഞ്ഞു.