സംസ്ഥാനത്തെ മന്ത്രിയുമായി അടുത്ത ബന്ധം; എന്നെ ഒരാളും ഒന്നും ചെയ്യില്ല; തിരുവല്ല നഗരസഭ സെക്രട്ടറി സ്റ്റാലിൻ കൈക്കൂലിക്കേസിൽ കുടുങ്ങി അകത്തായത് ആഘോഷമാക്കി നാട്; കണ്ണീരോടെ പടിയിറങ്ങിയ ചെയർപേഴ്‌സണും സന്തോഷം; സെക്രട്ടറി നാട്ടുകാരെ തെറിവിളിക്കുന്ന വീഡിയോ കാണാം

തി​രു​വ​ല്ല: സംസ്ഥാനത്തെ മന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച് കൈക്കൂലിയും അഴിമതിയും സ്ഥിരമായി നടത്തിയിരുന്ന തിരുവല്ല നഗരസഭ സെക്രട്ടറി അകത്തായതിൻ്റെ ആഘോഷത്തിൽ നാട്ടുകാർ. ഖ​ര​മാ​ലി​ന്യ നിര്‍മ്മാര്‍​ജ​ന ക​രാ​റു​കാ​ര​നി​ല്‍​നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെയാണ്  തി​രു​വ​ല്ല ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന നാ​രാ​യ​ണ​ന്‍ സ്റ്റാ​ലി​ൻ വിജിലൻസിൻ്റെ പിടിയിലായത്. ഇദ്ദേഹത്തിൻ്റെ അറസ്റ്റ് ആ​ഘോ​ഷ​മാ​ക്കി കൗ​ൺ​സി​ല​ർ​മാ​രും നാട്ടുകാരും. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ ഒ​രു വ​ർ​ഷ​മാ​യി തു​ട​രു​ന്ന സെ​ക്ര​ട്ട​റി​ക്കെ​തി​രേ ഇ​തി​നു മു​ൻപും നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ, വി​ജി​ല​ൻ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത​റി​ഞ്ഞു സ​മൂഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ഘോ​ഷ​മാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ കൗ​ൺ​സി​ല​ർ​മാ​ര​ട​ക്ക​മാ​ണ് ഇ​തി​നെ ആ​ഘോ​ഷ​മാ​ക്കി​യ​ത്. 

Advertisements

ന​ട​പ​ടി​ക്ര​മം പൂ​ര്‍​ത്തി​യാ​ക്കി വെ​ള്ളി​യാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് നാ​രാ​യ​ണ​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു കൊ​ണ്ടു​വ​ന്ന​ത്. ഈ ​സ​മ​യ​മ​ത്ര​യും നാ​ട്ടു​കാ​രും മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രും അ​ട​ക്ക​മു​ള്ള​വ​ര്‍ പു​റ​ത്തു കാത്തു​നി​ന്നു. വെ​ളി​യി​ലേ​ക്കു വ​ന്ന സെ​ക്ര​ട്ട​റി​യെ കൈ​യേ​റ്റം ചെ​യ്യാ​നും നീ​ക്കം ന​ട​ന്നു. കൂ​ക്കി​വി​ളി​ക​ളും പ​രി​ഹാ​സ വാ​ച​ക​ങ്ങ​ളു​മാ​യി​ട്ടാ​ണ് ഇ​വ​ര്‍ എ​തി​രേ​റ്റ​ത്. ഇ​തു തി​രു​വ​ല്ല​യാ​ണെന്ന് ഉള്ള കമന്റുകളും ഉയർന്നു. ചെ​ങ്ങ​ന്നൂ​രും നെ​ടു​മ​ങ്ങാ​ടു​മ​ല്ലെ​ന്ന് ഓ​ര്‍​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ വി​ളി​ച്ചു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. ചെങ്ങന്നൂർ വെച്ച് ഒരാളെ അയാളുടെ കുടുംബത്തിന് മുൻപിൽ വെച്ച് നഗരസഭ സെക്രട്ടറി ചീത്തവിളിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇ​യാ​ൾ മു​ൻപു ജോ​ലി ചെ​യ്തി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ വി​ജി​ല​ന്‍​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല രേ​ഖ​ക​ളും ക​ണ്ടെ​ത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ ഒ​രു പ്ര​മു​ഖ​നു​മാ​യി ത​നി​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട്  ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഒരു രീതിയാണ് നാരായണൻ പലസ്ഥലങ്ങളിലും നടത്തിവന്നിരുന്നത്. 

നഗരസഭയിലെ ഭ​ര​ണ​ക​ക്ഷി​യി​ലെ പ​ലരും  ഇ​തോ​ടെ​​ സെക്രട്ടറിയുടെ ന​ട​പ​ടി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്. ന​ഗ​ര​സ​ഭ ഓ​ഫീ​സ് കൈ​ക്കൂ​ലി​യു​ടെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും ഇ​ട​മാ​യി മാ​റു​ന്നു​വെ​ന്നാ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ കൗ​ൺ​സി​ല​ർ​മാ​രും സെ​ക്ര​ട്ട​റി​ക്കെ​തി​രേ പ​ര​സ്യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന ശാ​ന്ത​മ്മ വ​ർ​ഗീ​സി​ന്‍റെ രാ​ജി​യി​ലേ​ക്കു ന​യി​ച്ച​തും സെ​ക്ര​ട്ട​റി​യു​ടെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ളാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സെ​ക്ര​ട്ട​റി​ക്കെ​തി​രേ മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ പ​ര​സ്യ നി​ല​പാ​ടെ​ടു​ക്കു​ക​യും ചെ​യ്തു.

വി​ജി​ല​ൻ​സി​നും ശാ​ന്ത​മ്മ വ​ർ​ഗീ​സ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​തും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​രു​ടെ ചേം​ബ​ര്‍ യോ​ഗ​ത്തി​ല്‍ തി​രു​വ​ല്ല നഗ​ര​സ​ഭ മു​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശാ​ന്ത​മ്മ വ​ര്‍​ഗീ​സ് നാ​രാ​യ​ണ​ന്‍ സ്റ്റാ​ലി​ന്‍റെ ച​ട്ട​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. പൊ​ട്ടി​ക്ക​ര​ഞ്ഞു കൊ​ണ്ടാ​ണ് അ​വ​ര്‍ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്. അ​ത്ര​യ്ക്കു രൂ​ക്ഷ​മാ​യ മാ​ന​സി​ക പീ​ഡ​ന​മാ​ണ് അ​വ​ര്‍​ക്കു നേ​രി​ടേ​ണ്ടി വ​ന്ന​ത്. സെ​ക്ര​ട്ട​റി​യു​ടെ ച​ട്ട​വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ചെ​യ​ര്‍​മാ​ന്‍ ചേം​ബ​ര്‍ ഐ​ക​ക​ണ്‌​ഠ്യേ​നെ പ്ര​മേ​യം പാ​സാ​ക്കി. പ​ക്ഷേ, പ്ര​യോ​ജ​നം ഒ​ന്നു​മു​ണ്ടാ​യി​ല്ല.

ന​ഗ​ര​സ​ഭ​യി​ലെ ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നു​ള്ള ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​യാ​യ ക്രി​സ് ഗ്ലോ​ബ​ല്‍​സി​ന്‍റെ ക​രാ​റു​കാ​ര​ന്‍ എം. ​ക്രി​സ്റ്റ​ഫ​റി​ല്‍​നി​ന്ന് 25,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്.

2024 വ​രെ ന​ഗ​ര​സ​ഭ​യു​മാ​യി മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് ക​രാ​ര്‍ എ​ടു​ത്തി​ട്ടു​ള്ള​യാ​ളാ​ണ് ക്രി​സ്റ്റ​ഫ​ര്‍. ഖ​ര​മാ​ലി​ന്യ യൂ​ണി​റ്റി​ന്‍റെ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പു​തു​ക്കാ​ൻ ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ളോ​ടു സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ദാ​യ​നി​കു​തി അ​ട​യ്ക്കാ​നാ​യി 25,000 രൂ​പ അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ക്കാ​ന്‍ പ​റ​ഞ്ഞി​രു​ന്നു. വി​ജി​ല​ന്‍​സി​നെ ക്രി​സ്റ്റ​ഫ​ര്‍ സ​മീ​പി​ച്ച​പ്പോ​ള്‍ അ​വ​ര്‍ ന​ല്‍​കി​യ മാ​ര്‍​ക്ക് ചെ​യ്ത നോ​ട്ട് കൈ​ക്കൂ​ലി​യാ​യി കൊ​ടു​ക്കു​ക​യും പി​ടി​വീ​ഴു​ക​യു​മാ​യി​രു​ന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.