തിരുവല്ല : കവിയൂർ എസ് എസ് എം പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ മുണ്ടിയപ്പള്ളി സി എം എസ് ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. തിരുവല്ല എക്സൈസ് സബ് ഇൻസ്പെക്ടർ ജി പ്രസന്നൻ ക്ലാസ്സ് നയിച്ചു. ലൈബ്രറി പ്രസിഡന്റ് എൻ ആർ ജി പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ രമേശ്, കൗൺസിൽ മെമ്പറന്മാരായ കിഷോർ, കൃഷ്ണകുമാർ , ജോയി സാം , ലൈബ്രേറിയൻ രാജു തുടങ്ങിയവർ സംസാരിച്ചു.
Advertisements