തിരുവലയിൽ നടുറോഡിൽ കക്കൂസ് മാലിന്യം തള്ളാനെത്തി : രണ്ട് ടാങ്കർ ലോറികൾ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു ; വീഡിയോ കാണാം

തിരുവല്ല : കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ട് ടാങ്കർ ലോറികൾ തിരുവല്ല നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക സംഘം ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ടാങ്കറുകൾ പിടിച്ചെടുത്തത്. എം.സി റോഡിലെ രാമൻ ചിറയ്ക്ക് സമീപത്തെ വാച്ചാൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതിനിടെ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ആദ്യ വാഹനം പിടികൂടിയത്.

Advertisements

തുടർന്ന് തിരുവല്ല – പൊടിയാടി റോഡിൽ പരിശോധന നടത്തുന്നതിനിടെ ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂളിന് സമീപത്ത് നിന്നും രണ്ടരയോടെ രണ്ടാമത്തെ ടാങ്കറും പിടിച്ചെടുത്തു. രേഖകൾ പരിശോധിച്ചതിൽ നിന്നും ടാങ്കറുകൾ ചേർത്തല സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹെൽത്ത് ഇൻസ്പെക്ടറന്മാരായ അജി.എസ് കുമാർ , എ.ബി. ഷാജഹാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് വാഹനങ്ങൾ പിടികൂടിയത്. വാഹന ഉടമകൾക്ക് മേൽ പിഴ ചുമത്തുമെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.

Hot Topics

Related Articles