തിരുവല്ല: തിരുവല്ല നഗരസഭ അധ്യക്ഷ ശാന്തമ്മ വര്‍ഗീസ് രാജി വച്ചു. ഇടതുമുന്നണി കൈയൊഴിഞ്ഞതോടെയാണ് രാജി. രാജിവെച്ചുകൊണ്ടുള്ള കത്ത് നേരിട്ട് സെക്രട്ടറിക്ക് നല്‍കാതെ രജിസ്ട്രേഡ് തപാലായി അയയ്ക്കുകയായിരുന്നു.
യു.ഡി.എഫില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം അംഗമായിരുന്ന എട്ടുമാസം മുന്‍പാണ് ശാന്തമ്മ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് ചെയര്‍പേഴ്സണായത്. ഇതോടെ 16 അംഗങ്ങള്‍ വീതം തുല്യ അംഗങ്ങളുള്ള നഗരസഭ വീണ്ടും ഭരണ പ്രതിസന്ധിയിലാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബി.ജെ.പി- അഞ്ച്, എസ്.ഡി.പി.ഐ- ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവര്‍. ശാന്തമ്മ വര്‍ഗീസിനുള്ള പിന്തുണ പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം എടുത്ത എല്‍.ഡി.എഫ്. യോഗ തീരുമാനത്തിന് പിന്നാലെയാണ് രാജി.
ശാന്തമ്മ വര്‍ഗീസിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി കാട്ടി എല്‍.ഡി.എഫ്. നേതൃത്വം നഗരസഭ സെക്രട്ടറി മുമ്പാകെ കത്ത് നല്കാന് തീരുമാനിച്ചിരുന്നു.