ശാകുന്തളം റിലീസ് ഫെബ്രുവരി 17ന് ഇല്ല : പുതിയ തീയതി ഉടൻ

നടി സമാന്തയുടെ ഏറ്റവും പുതിയ ചലച്ചിത്രമായ ശാകുന്തളത്തിന്റെ റിലീസ് മാറ്റിവെച്ചു. പുതിയ റിലീസ് തീയതി ഉടന്‍ അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഫെബ്രുവരി 17ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ സംവിധായകന്‍ ഗുണശേഖരാണ്. അഞ്ച് ഭാഷകളില്‍ ഒരുങ്ങിയ ചിത്രം ത്രീ.ഡിയിലാണ് റിലീസ് ചെയ്യുക. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ ദേവ് മോഹനാണ് സമാന്തയുടെ നായകന്‍. ദുഷ്യന്ത മഹാരാജാവിന്റെ വേഷമാണ് ദേവ് മോഹന്‍ അവതരിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നീലിമ ഗുണയാണ് ശാകുന്തളത്തിന്റെ നിര്‍മ്മാതാവ്. ശേഖര്‍ വി ജോസഫ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രവിന്‍ പുഡിയാണ്. മണി ശര്‍മ്മ സംഗീത സംവിധാനം.

സച്ചിന്‍ ഖേദേക്കര്‍, കബീര്‍ ബേദി, ഡോ.എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്. അതോടൊപ്പം അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അല്ലു അര്‍ഹ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ശാകുന്തളം.

Hot Topics

Related Articles