അടൂർ ഏനാത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

അടൂർ: അടൂർ ഏനാത്ത് എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എം.ജി ജംഗ്ഷനിൽ ഇന്ന് വെളുപ്പിന് 3.30 മണിക്ക് രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരായിരുന്ന കുടുംബത്തിലെ നാലു പേരിൽ ഒരാളാണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും അടൂർ ഭാഗത്തേക്ക്‌ പോയ കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറിൽ സഞ്ചരിച്ചിരുന്ന കുന്നിക്കോട് സ്വദേശിനി ഗോപിക (28) ആണ് മരിച്ചത്.

ഭർത്താവ് രഞ്ജിത് (38) രഞ്ജിത്തിന്റെ അച്ഛൻ രാധാകൃഷ്ണൻ (63), ഗോപികയുടെ അമ്മ രാധമണി (57) എന്നിവരെ പരിക്കുകളോടെ ചെങ്ങന്നൂരുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരൊടൊപ്പം 12 ദിവസം പ്രായമുള്ള കൈക്കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞ് സുരക്ഷിതമായിരുന്നു. എതിരെ വന്ന കാറിലുണ്ടായിരുന്നവർക്കും സാരമായ പരിക്കേറ്റിരുന്നു.

Hot Topics

Related Articles