“പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല , കാരണം ഇത്”: വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് സാമന്ത

ഏറെ ആഘോഷപൂർവ്വം കൊണ്ടാടിയ ഒരു താര വിവാഹമായിരുന്നു സാമന്ത – നാഗ ചൈതന്യയുടേത്. എന്നാൽ മാസങ്ങൾ മാത്രം നീണ്ടുനിന്ന വിവാഹബന്ധം വളരെ പെട്ടെന്ന് തന്നെ വിവാഹമോചനത്തിലേക്ക് കലാശിച്ചു. എന്നാല്‍ ആ വേര്‍പിരിയല്‍ തനിക്ക് ഒരു ആഘാതവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇപ്പോള്‍ വിശദീകരിക്കുകയാണ് സാമന്ത.

Advertisements

“സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതിന് ഒരു പുരുഷന്‍ സ്ത്രീയെ സ്നേഹിക്കണം എന്നില്ല, കഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എന്‍റെ സുഹൃത്തുക്കളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എനിക്ക് തിരിച്ചു നല്‍കാന്‍ ഏറെ സ്നേഹമുണ്ട്. ഞാന്‍ എപ്പോഴും സ്നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല”-സ്നേഹത്തെക്കുറിച്ചുള്ള ചോദ്യത്തോട് സാമന്ത പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്നേഹം സംബന്ധിച്ചും, തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ചും സാമന്ത മനസ് തുറന്നത്. അടുത്തിടെ സാമന്ത ഡേറ്റിംഗ് സംബന്ധിച്ച ചോദ്യത്തിന് ട്വിറ്ററില്‍ നല്‍കിയ മറുപടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ആരാധകന്‍ സാമന്ത ആരോടെങ്കിലുമൊത്ത് ഡേറ്റിംഗ് നടത്തണം എന്നാണ് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ അതിന് മറുപടിയായി ലൌ ചിഹ്നത്തോടെ “നിങ്ങളെപ്പോലെ (ആരാധകരെ) ആരാണ് എന്നെ സ്നേഹിക്കുക” എന്നാണ് സാമന്ത മറുപടി നല്‍കിയത്.

അതേസമയം ശാകുന്തളമാണ് സാമന്തരമായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം . ശകുന്തളയായി സാമന്ത എത്തുമ്പോൾ മലയാളം താരം ദേവ് മോഹനാണ് ദുഷ്യന്തനായി വരുന്നത്.

Hot Topics

Related Articles