ശാകുന്തളത്തിന്റെ പ്രമോഷനിൽ ഇനി മുതൽ നായിക സാമന്ത പങ്കെടുക്കില്ല… കാരണമിത്

ശാകുന്തളത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ശാകുന്തളത്തിന്റെ’ പ്രമോഷന്‍ പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച് നടി സാമന്ത. ആരോഗ്യപ്രശ്നങ്ങളാണ് സാമന്തയെ വീണ്ടും ബുദ്ധിമുട്ടിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് സാമന്ത ഇക്കാര്യം അറിയിച്ചത്.

Advertisements

“നിർഭാഗ്യവശാൽ തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളും എന്നെ ബാധിച്ചു, ഞാന്‍ പനി ബാധിതയാണ്.എന്റെ ശബ്ദം നഷ്ടപ്പെട്ടു” സാമന്ത റൂത്ത് പ്രഭു ട്വീറ്റ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ സാമന്ത ‘സിറ്റാഡൽ’ എന്ന വെബ് സീരിസിലും, വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന ‘ഖുശി’യുടെയും ചിത്രീകരണത്തിലാണ്.

ആറ് മാസത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ അടുത്തിടെയാണ് സാമന്ത മയോസിറ്റിസിൽ നിന്ന് സുഖം പ്രാപിച്ചത്.

അതേ സമയം സാമന്തയുടെ ആരോഗ്യ നില പരിഗണിച്ച് ദിൽ രാജുവാകട്ടെ ബുധനാഴ്ച രാത്രി നടത്താനിരുന്ന ‘ശാകുന്തളം’ പ്രീമിയർ ഷോ റദ്ദാക്കിയെന്നും വിവരമുണ്ട്. അതേ സമയം ചൊവ്വാഴ്ച സിനിമയുടെ പ്രത്യേക സ്ക്രീനിംഗ് നടന്നിരുന്നു. ഇതില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് വിവരം.

കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും.  ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.

Hot Topics

Related Articles