ആദ്യ ബോളിവുഡ് ചിത്രത്തിന് ഒരുങ്ങി സാമന്ത : നായകനായി ആയുഷ്മാൻ ഖുറാന, ‘വാംപയർസ് ഓഫ് വിജയ് നഗറിൽ’ തിളങ്ങാൻ ഒരുങ്ങി താരം

തന്റെ കരിയറിലെ ആദ്യ ബോളിവുഡ് ചിത്രത്തിന് ഒരുങ്ങി നടി സാമന്ത. ‘വാംപയർസ് ഓഫ് വിജയ് നഗർ’ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു ഹൊറർ വാംപയർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ
നായകനായി എത്തുന്നത് ആയുഷ്മാൻ ഖുറാനയാണ്.

Advertisements

അമർ കൗഷിക്ക് ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനത്തോടെ ആരംഭിക്കും. ‘ദി ഫാമിലി മാൻ’ എന്ന വെബ് സീരീസിന് ശേഷമാണ് സാമന്തക്ക് പുതിയ ബോളിവുഡ് ചിത്രത്തിലേക്കുള്ള അവസരം ലഭിച്ചത്. രണ്ട് റോളുകളിൽ ആയിരിക്കും നടി ചിത്രത്തിൽ എത്തുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ഹൊറർ-കോമഡി യൂണിവേഴ്‌സ് ഒരുക്കാനാണ് സംവിധായകന്റെ ലക്ഷ്യം. പുറത്തിറങ്ങാനിരിക്കുന്ന ‘സ്ത്രീ 2’, ‘ഭേദിയ 2’ എന്നീ ചിത്രങ്ങൾ എല്ലാം ബന്ധിപ്പിച്ചായിരിക്കും അമർ ‘വാംപയർസ് ഓഫ് വിജയ് നഗർ’ ഒരുക്കുക.

Hot Topics

Related Articles