“എന്തിന് ഒളിച്ചിരിക്കണം? ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല… എതിർപ്പുകൾ ശക്തമായിരുന്നു ; പുഷ്പയിലെ ഐറ്റം ഡാൻസ് ചെയ്തത് വിവാഹമോചനത്തിന്റെ സമയത്ത്” : നടി സമാന്ത

അല്ലു അർജുൻ നായകനായി എത്തിയ പുഷ്പയിലെ ഐറ്റം ഡാൻസ് ചെയ്യാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി നടി സമാന്ത. നാഗചൈതന്യയുമായി വിവാഹമോചനത്തിനായി തയാറെടുക്കുന്ന സമയമായിരുന്നു അതെന്നും, അതിനാൽ തന്നെ താൻ ഐറ്റം ഡാൻസ് ചെയ്യുന്നതിൽ തന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും സമാന്ത പറയുന്നു. ‘ശാകുന്തള’ത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലാണു സമാന്തയുടെ വെളിപ്പെടുത്തൽ.

‘ഞാൻ വിവാഹമോചനത്തിനു തയാറെടുക്കുന്ന സമയമായിരുന്നു അത്. വീട്ടിൽ അടങ്ങിയിരിക്കാനാണ് എല്ലാവരും പറഞ്ഞത്. എപ്പോഴും പിന്തുണയ്ക്കുന്ന സുഹൃത്തുക്കൾക്കു പോലും ഐറ്റം ഡാൻസിന്റെ കാര്യത്തിൽ എതിർ അഭിപ്രായമായിരുന്നു. എന്നാൽ അത് ചെയ്യുക എന്നതായിരുന്നു എന്റെ നിലപാട്. എതിർപ്പുകളെ അവഗണിച്ചും ഞാൻ ആ തീരുമാനമെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്തിന് ഒളിച്ചിരിക്കണം? ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വിവാഹജീവിതത്തോട് നൂറു ശതമാനം ആത്മാർഥത കാണിച്ചു. എന്നിട്ടും അത് പരാജയപ്പെട്ടു. പാട്ടിന്റെ വരികള്‍ എന്നെ ഏറെ ആകർഷിച്ചു. കരിയറില്‍ ഇങ്ങനെയൊരു നൃത്തരംഗം മുൻപ് ചെയ്തിട്ടുമില്ല. സിനിമയിലെ മറ്റൊരു കഥാപാത്രത്തെ പോലെയാണ് ആ ഗാനരംഗത്തെ കണ്ടത്, അല്ലാതെ ഐറ്റം നമ്പറായിട്ടല്ല’, സമാന്ത പറഞ്ഞു.

സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് സമാന്ത പാട്ടിൽ അഭിനയിച്ചത്. 5 കോടിയായിരുന്നു പ്രതിഫലം. സമാന്തയുടെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആയിരുന്നു ഇത്.

Hot Topics

Related Articles